'ലോക'യെ കുറിച്ചുള്ള പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടു.. ഹിന്ദി മാര്‍ക്കറ്റില്‍ സിനിമ എത്തിയിട്ടില്ല: ആയുഷ്മാന്‍ ഖുറാന

‘ലോക’ സിനിമയെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ആയുഷ്മാന്‍ ഖുറാന. താന്‍ അഭിനയിച്ച ‘തമ’ എന്ന ഹൊറര്‍ ചിത്രം ‘ലോക’യേക്കാള്‍ മാസ് ആയിരിക്കും എന്ന് ആയുഷ്മാന്‍ മുമ്പ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ വിമര്‍ശിച്ച് മലയാളി പ്രേക്ഷകരടക്കം രംഗത്തെത്തുകയും ചെയ്തു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രസ്താവനയില്‍ ആയുഷ്മാന്‍ വീണ്ടും പ്രതികരിച്ചത്.

ഹിന്ദി മാര്‍ക്കറ്റില്‍ ‘തമ’ വന്‍ വിജയമാകും എന്നായിരുന്നു താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന് ആയുഷ്മാന്‍ വ്യക്തമാക്കി. ”ലോക ഗംഭീര സിനിമയാണ്. ഞാന്‍ നല്ല ഉദ്ദേശത്തിലാണ് ആ സിനിമയെ കുറിച്ച് അങ്ങനെ പറഞ്ഞത്. ഹിന്ദി മാര്‍ക്കറ്റില്‍ സിനിമ കുറച്ചു കൂടി എത്തപ്പെടണം എന്നതാണ് പറയാന്‍ ശ്രമിച്ചത്. ഞാന്‍ അന്ന് അലഹബാദില്‍ ഷൂട്ടിങിലായിരുന്നു.”

”അവിടെ ആ സിനിമ റിലീസ് ആയില്ല. അതുകൊണ്ട് ആ സമയത്ത് കാണാനും കഴിഞ്ഞില്ല. പക്ഷേ തമ അവിടെ റിലീസുണ്ടായിരുന്നു. പിന്നീട് മുംബൈയില്‍ എത്തിയപ്പോഴാണ് ഞാന്‍ ലോക കണ്ടത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്കും ചിത്രത്തിന്റെ മുഴുവന്‍ ടീമിനും ഞാന്‍ ആശംസ അറിയിക്കുന്നു” എന്ന് ആയുഷ്മാന്‍ പറഞ്ഞു.

അതേസമയം, ലോക ചാപ്റ്റര്‍ 1: ചന്ദ്ര ഓഗസ്റ്റ് 28ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 300 കോടി രൂപ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറി. ഒക്ടോബര്‍ 21ന് ആണ് തമ റിലീസ് ചെയ്തത്. രശ്മിക മന്ദാന നായികയായ ചിത്രം നിലവില്‍ 116 കോടി രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ