ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നത് അഭിനേതാവിനെ സംബന്ധിച്ച് അത്ര പ്രയാസകരമായ കാര്യമല്ലെന്നാണ് പൊതുധാരണ്. എന്നാല്‍ ആ കാഴ്ചപ്പാടുകളെ പാടെ തിരുത്തി കുറിയ്ക്കുകയാണ് ബോളിവുഡ് യുവ നടന്‍ ആയുഷ് ശര്‍മ. ഇപ്പോള്‍ റൊമാന്റിക് രംഗങ്ങള്‍ ചെയ്യുമ്പോള്‍ താന്‍ എത്രമാത്രം അസ്വസ്ഥത അനുഭവിച്ചു എന്ന നടന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തന്റെ പുതിയ ചിത്രമായ ആന്റിമിന്റെ പ്രമോഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വില്ലനായി അഭിനയിക്കുന്ന നടന്‍
സല്‍മാന്‍ ഖാനെ നായകനാക്കി മഹേഷ് മഞ്ജേര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റിം. ചിത്രത്തില്‍ ബോളിവുഡ് മസില്‍ മാന്റെ വില്ലനായി അഭിനയിക്കുന്ന നടനാണ് ആയുഷ് ശര്‍മ. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍. വില്ലനായി എത്തുന്ന നടന് ഇത്ര നാണമാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ ചോദിക്കുന്നത്.
തന്റെ അസ്വസ്ഥത മനസ്സിലാക്കി സംവിധായകന്‍ തന്നെ പ്രാങ്ക് ചെയ്തതിനെ കുറിച്ചും ആയുഷ് തുറന്ന് പറഞ്ഞു. ചിലപ്പോള്‍ നായിക മഹിമയെ താങ്കള്‍ ചുംബിക്കേണ്ടി വരും എന്ന് മഹേഷ് മഞ്ജേര്‍ക്കര്‍ പറഞ്ഞുവത്രെ. അപ്പോള്‍ താന്‍ കൂടുതല്‍ പരവശനായി എന്നാണ് ആയുഷ് ശര്‍മ പറഞ്ഞത്.
എനിക്ക് ചുംബന രംഗം ചെയ്യാന്‍ പറ്റില്ല സര്‍ എന്ന് പറഞ്ഞപ്പോള്‍, സിനിമയ്ക്ക് വേണ്ടി അത്തരം രംഗങ്ങള്‍ ചെയ്തേ പറ്റൂ എന്നായി അദ്ദേഹം. സര്‍ പ്ലീസ് എന്നോട് ഇത് ചെയ്യരുത്. ഇത് ഗ്യാങ്സ്റ്റര്‍ ഫിലിം അല്ലേ. ലവ് സ്റ്റോറി അല്ലല്ലോ. പ്ലീസ് സര്‍ എന്നോട് പറയരുത് എന്നൊക്കെ പറഞ്ഞ് ആകെ പ്രശ്നമാക്കുകയായിരുന്നു.