നിമിഷയെ ആക്രമിക്കുന്നത് തെറ്റ്; ഇത് സുരേഷ് ഗോപിക്ക് ഇഷ്ടമാവില്ല; പിന്തുണയുമായി മേജർ രവി

നടി നിമിഷ സജയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് സംവിധായകനും നടനുമായ മേജര്‍ രവി. ആ പെണ്‍കുട്ടിയെ ഇങ്ങനെ ആക്രമിക്കാന്‍ നിങ്ങള്‍ക്ക് വേറെ പണിയില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.നിമിഷയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് സുരേഷി ഗോപിക്ക് ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു മേജര്‍ രവി.

‘ഇലക്‌ഷൻ റിസൾട്ട് വന്നതിന് ശേഷം കുറച്ചു ദിവസങ്ങളായിട്ട് കാണുന്ന വലിയൊരു ഒരു സംഭവം എന്താണെന്ന് വച്ചാൽ, ഒരു ആർട്ടിസ്റ്റ്, നിമിഷയുടെ പേരിലുള്ള ഒരു പോസ്റ്റിനെ വച്ച് തലങ്ങും വിലങ്ങുമിട്ട് ആ കുട്ടിയെ മാനസികമായി വളരെയധികം വേദനിപ്പിക്കുന്ന രീതിയിലുള്ള ഒരുപാട് കമന്റുകള്‍ ഞാൻ കണ്ടിരുന്നു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല. ഒരു ആർട്ടിസ്റ്റാണ്.

ഒരു കുട്ടിക്ക് ഏത് ലെവല്‍ വരെയുള്ള പ്രഷര്‍ എടുക്കാന്‍ പറ്റുമെന്നുള്ളത് ആദ്യം നമ്മള്‍ മനസിലാക്കണം. രാഷ്ട്രീയത്തില്‍ കളിച്ചു വളര്‍ന്നിട്ടുള്ള ഒരു കുട്ടിയായിരുനെങ്കിൽ ബോൾഡായി, നല്ല തൊലിക്കട്ടിയോടെ എന്ത് തെറിവിളിയേയും നേരിടും. പക്ഷെ എനിക്ക് തോന്നുന്നത് ഈ കുട്ടിക്ക് അതൊന്നും മാനസികമായി എടുക്കാനുള്ള മനോധൈര്യമുണ്ടോ എന്ന് എനിക്കറിയില്ല. കാരണം അവള്‍ രാഷ്ട്രീയക്കാരിയല്ല.

അവർ ഏതോ സ്‌റ്റേജില്‍ കയറി നിന്നുകൊണ്ട് എന്നോ ഒരു കാലത്ത് എന്തോ ഒരു കാര്യം സുരേഷ് പറഞ്ഞത് പറഞ്ഞു എന്നതിനാണ് അവളെ ആക്രമിക്കുന്നത്. ഇവിടെ ഇരുന്നവരെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാകും അത്. അതിനെ അങ്ങനെ അങ്ങ് വിട്ടാല്‍ മതി. പക്ഷെ ഇപ്പോൾ ആ കുട്ടിയെ അറ്റാക് ചെയ്യുന്നത് കാണുമ്പോൾ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന് ആലോചിച്ച് വിഷമം തോന്നുന്നു.

സുരേഷ് ഗോപിയുടെ മകന്‍ പോലും വന്നിട്ട് ഇപ്പോൾ പറഞ്ഞതാണ് അന്ന് പറഞ്ഞപ്പോള്‍ വിഷമമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല എന്ന്. അവരെ ഇപ്പോള്‍ മാനസികമായി പീഡിപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്നും സന്തോഷമില്ലെന്നും ഗോകുല്‍ പറഞ്ഞു. നന്നായി വളര്‍ത്തിക്കൊണ്ടുവന്ന ഒരു കുട്ടി എന്ന നിലയില്‍ വളരെ പക്വതയോടെ ഗോകുല്‍ പറഞ്ഞ കാര്യം ഞാൻ കേട്ടിരുന്നു.

അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ വിടുകയാണ് വേണ്ടത്. അല്ലാതെ ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്ന് അറ്റാക്ക് ചെയ്യാന്‍ നിനക്കൊന്നും വേറെ പണിയൊന്നുമില്ലേ? നിർത്തിക്കൂടെ? ആ കുട്ടി വ്യക്തിപരമായ ദേഷ്യത്തിലൊന്നും പറഞ്ഞ കാര്യമല്ല. സ്റ്റേജില്‍ കയറി കയ്യടി കിട്ടുന്ന സമയത്ത് വായില്‍ നിന്ന് അറിയാതെ വന്നുപോകും. അങ്ങനെ ഒരു സംഭവം ഉണ്ടായെന്ന് വിചാരിച്ചിട്ട് വിട്ടുകളയണം.

ആ കുട്ടി എല്ലാതെ എത്ര പേര്‍ എന്തെല്ലാം പറഞ്ഞിട്ടുണ്ട്. പ്രായക്കുറവുള്ള ഒരു കുട്ടിയാണ്. ഒരു പെൺകുട്ടിയാണ്. ഒരു മാന്യത പാലിച്ചുകൊണ്ട് നിങ്ങളെല്ലാവരും അത് വിട്ടേക്കുക. അവരെപ്പറ്റി മറന്നുകളയുക.’ എന്നാണ് മേജർ രവി പറഞ്ഞത്.

Latest Stories

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മനോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീഷാഫലം പ്രസിദ്ധീകരിച്ചു, തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്ന് മന്ത്രി

അല്ലു അര്‍ജുന്‍ സൂപ്പര്‍ ഹീറോയാകും! പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു; ഹൈദരാബാദില്‍ എത്തി അറ്റ്‌ലി

അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഒൻപത് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു; ഐഎൽഡിഎം സമർപ്പിച്ച എസ്ഒപിക്ക് റവന്യു വകുപ്പിന്റെ അനുമതി

IPL 2025: ആരാണ് ഈ നുണകളൊക്കെ പറഞ്ഞുപരത്തുന്നത്, അപ്പോള്‍ റിഷഭ് പന്തിന് നല്‍കുന്ന കോടികള്‍ക്കൊന്നും വിലയില്ലേ, തുറന്നുപറഞ്ഞ് മുന്‍ താരം

'സോണിയക്കും രാഹുലിനുമെതിരെ തെളിവുകളുണ്ട്'; നാഷണൽ ഹെറാൾഡ് കേസിൽ കോടതിയിൽ ഇഡി