സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും; ബാലയ്‌ക്ക് എതിരെ ആത്മീയ രാജന്‍

ഉണ്ണി മുകുന്ദനെതിരെ ബാല നടത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച്് നടി ആത്മീയ രാജന്‍. സിനിമയ്ക്ക് സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം ലഭിച്ചിട്ടുള്ളു എന്നും ആണുങ്ങളായ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിച്ചില്ല എന്നുമുള്ള ബാലയുടെ ആരോപണത്തിനാണ് ആത്മീയയുടെ മറുപടി .

ഇവര്‍ രണ്ട് പേര്‍ തമ്മിലുള്ള പ്രശ്‌നത്തിന് എന്തിന് സ്ത്രീകളെ വെറുതെ വലിച്ചിഴക്കുന്നു എന്നും ആത്മീയ ചോദിക്കുന്നു.സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും മോശമായ രീതിയിലാണ് കാണുന്നവര്‍ക്ക് തോന്നുക എന്നും അതുകൊണ്ടാണ് താന്‍ പ്രതികരിക്കുന്നത് എന്നും ആത്മീയ വ്യക്തമാക്കി.

അവര്‍ ് തമ്മില്‍ എന്തെങ്കിലും വ്യക്തിപരമായ വിഷയങ്ങളുണ്ടെങ്കില്‍ അതിലേക്ക് സ്ത്രീകളെ വലിച്ചിഴക്കുന്നത് എന്തിനാണ്. കാരണം ഞാനും അതില്‍ അഭിനയിച്ച സ്ത്രീകളില്‍ ഒരാളാണ്. അതുകൊണ്ട് തന്നെ അത് എന്റെ കണ്‍സേണ്‍ ആണ്. സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം കൊടുത്തിട്ടുള്ളു എന്ന് എന്ത് അടിസ്ഥാനത്തിലാണ് സംസാരിച്ചത് എന്ന് എനിക്ക് അറിയില്ല. ശമ്പളം കൊടുത്തില്ല എന്നത് അവര്‍ തന്നെ മുന്നിട്ടിറങ്ങി പറയാത്തിടത്തോളം കാലം ഇത് മറ്റുള്ളവരുടെ പ്രശ്‌നമാകുന്നില്ല. ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം എന്താണ്.

സ്ത്രീകളെ വെറുതെ വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നു. ഞാനും പ്രൊഡക്ഷന്‍ കമ്പിനിയും മാത്രമുള്ള കാര്യമാണ് ശമ്പളത്തിന്റെത്. അതെന്റെ വ്യക്തിപരമായ കാര്യമാണ്. പക്ഷെ ആരോപണത്തില്‍ സ്ത്രീകളുടെ കാര്യം പറഞ്ഞത് കൊണ്ട് ഇടപെടേണ്ടി വരുകയാണ്. സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും കാണുമ്പോള്‍ വേറെ രീതിയില്‍ അതിന് പല അര്‍ഥങ്ങളുണ്ട് എന്നാണ് തോന്നിക്കുക.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ