മൂന്ന് വയസ്സുള്ളപ്പോൾ ചൂടൻ തേപ്പുപെട്ടിയിൽ കൈവെള്ള പതിപ്പിച്ചത് എനിക്ക് ഇന്നും ഓർമ്മയുണ്ട്; ദൃശ്യങ്ങൾ, ശബ്ദങ്ങൾ, മണങ്ങൾ ഒക്കെ നമ്മൾ ഓർത്ത് വച്ചേക്കാം : അശ്വതി ശ്രീകാന്ത്

നടൻ ബാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമൃത സുരേഷിനും മകള്‍ക്കുമെതിരെ കടുത്ത സൈബര്‍ ആക്രമണം തുടരുന്നതിനിടെ മൂന്ന് വയസിലുണ്ടായ സംഭവങ്ങള്‍ എങ്ങനെ മകള്‍ക്ക് ഓര്‍മ്മ വരുന്നു എന്ന ചോദ്യവുമായി ഒരു വിഭാഗം ആളുകൾ എത്തിയിരുന്നു. ഇപ്പോഴിതാ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘എന്റെ ആദ്യ പുസ്തകത്തിന്റെ ആമുഖത്തിൽ ഒരു ചോദ്യമുണ്ടായിരുന്നു. നിങ്ങളുടെ ഏറ്റവും ആദ്യത്തെ ഓർമ്മ ഏത്‌ പ്രായത്തിലാണ് എന്നതായിരുന്നു അത്. സന്തോഷമുള്ള ഓർമകളേക്കാൾ ഭയപ്പെടുത്തിയ, അരക്ഷിതരാക്കിയ സംഭവങ്ങൾ ഓർത്തു വയ്ക്കുന്ന ശീലം മനുഷ്യന്റെ ബ്രെയിനുണ്ട്.’

‘സംഭവിച്ചത് എന്തായിരുന്നു എന്ന് മുതിർന്നപ്പോഴാവും വ്യക്തമാവുന്നതെങ്കിലും ആ ദൃശ്യങ്ങൾ, ശബ്ദങ്ങൾ, മണങ്ങൾ ഒക്കെ നമ്മൾ ഓർത്ത് വച്ചേക്കാം. അത്തരമൊരു അവസ്ഥയിൽ വീണ്ടും ചെന്നെത്താതിരിക്കാൻ നമ്മളെ സഹായിക്കുന്നതിന്റെ ഭാഗമാണത്. ചെറുപ്പത്തിൽ നായ കടിച്ചാൽ, വെള്ളത്തിൽ വീണാൽ ഒക്കെ ആ ഭയം ജീവിതാവസാനം വരെ കൂടെയുണ്ടാവില്ലേ?’

‘മൂന്ന് വയസ്സുള്ളപ്പോൾ ചൂടൻ തേപ്പു പെട്ടിയിൽ കൈവെള്ള പതിപ്പിച്ചത് എനിക്ക് ഇന്നും ഓർമ്മയുണ്ട്. അച്ഛന്റെ അനുജൻ അയൺ ചെയ്യുകയായിരുന്നു. ഇതിന് ചൂടുണ്ടോ എന്ന് ഞാൻ ചോദിച്ചതും, ‘ഹേയ് ഒട്ടുമില്ല, ഒന്ന് തൊട്ട് നോക്കുന്നോ’ എന്ന് കൊച്ചച്ചൻ സർക്കാസം പറഞ്ഞതും ഞാൻ അപ്പൊൾ തന്നെ കൈ വെള്ള അപ്പാടെ അതിൽ വച്ചു നോക്കിയതും അത്ര തെളിച്ചമുള്ള പൊള്ളുന്ന ഓർമ്മയാണ്’

‘ഏറെക്കുറെ അതേ പ്രായത്തിലാണ് രാത്രി അടുക്കയിൽ ഒരു മൂങ്ങ വഴി തെറ്റി കയറുന്നത്. ഭയന്ന് വിറച്ചു നിലവിളിച്ചതും, വീടിന്റെ മഞ്ഞ വെളിച്ചത്തിൽ കണ്ണ് കാണാതെ പറന്ന് നടന്ന മൂങ്ങയുടെ ദൃശ്യവും ഇന്നും മറന്നിട്ടില്ല. നിങ്ങളുടെ ഏറ്റവും ആദ്യത്തെ ഓർമ്മ എത്രാമത്തെ വയസ്സിലേതാണ് ? പങ്കു വയ്ക്കാമോ? കുട്ടിയല്ലേ, എന്ത് ഓർമ്മ കാണാനാണ് എന്ന് കുഞ്ഞുങ്ങളെ നിസ്സാരവൽക്കരിക്കുന്നവരോട് കൂടിയാണ് ചോദ്യം !’ എന്നാണ് കുറിപ്പിൽ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ