ഷൈനിനോട് നമ്മള്‍ ദേഷ്യപ്പെട്ടിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്.. പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഷൈന്‍ ടോം ചാക്കോയ്ക്കും കുടുംബത്തിനും പിന്തുണ ആവശ്യമുള്ള സമയമാണ് ഇതെന്ന് നടന്‍ ആസിഫ് അലി. ഷൈന്‍ ടോം ചാക്കോയുടെ കുസൃതികള്‍ക്കെല്ലാം നമ്മളെല്ലാം ചിരിക്കുകയും ദേഷ്യം പിടിക്കുകയും കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ എല്ലാരുടെയും പിന്തുണ ആ കുടുംബത്തിന് ആവശ്യമാണ് എന്നാണ് ആസിഫ് അലി പറയുന്നത്.

”വളരെ സങ്കടത്തോടെ കേട്ടൊരു വാര്‍ത്തയാണ് ഷൈന്‍ ടോമിന്റെ കുടുംബത്തിന് സംഭവിച്ച അപകടം. ഷൈനിന്റെ എല്ലാ കുസൃതിക്കും നമ്മള്‍ ചിരിച്ചിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്, ഉപദേശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇനിയങ്ങോട്ട് നമ്മുടെയെല്ലാവരുടെയും പിന്തുണ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമായിരിക്കും.”

”നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ആ കുടുംബത്തിനു ശക്തമായി മുന്നോട്ട് പോവാന്‍ ആവശ്യമുണ്ട്” എന്നാണ് ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടയിലാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. നേരത്തെ തൊടുപുഴയിലെ ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു ഷൈന്‍.

തുടര്‍ ചികിത്സയ്ക്കായാണ് കുടുംബത്തോടൊപ്പം ബെഗളൂരുവിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് കുടുംബം കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. തമിഴ്നാട് സേലത്തിനടുത്ത് ധര്‍മ്മപുരിയില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി ഇടിച്ച് അപകടം ഉണ്ടാകുന്നത്. അപകടത്തില്‍ ഷൈനിന്റെ അച്ഛന്‍ സിപി ചാക്കോ തല്‍ക്ഷണം മരിച്ചു.

ഷൈന്‍ ടോം ചാക്കോയും അമ്മ മരിയയും തൃശൂര്‍ സണ്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ രാത്രിയാണ് ഇരുവരെയും പ്രത്യേക ആംബുലന്‍സില്‍ തൃശൂരില്‍ എത്തിച്ചത്. വിദേശത്തുള്ള മക്കള്‍ കൂടി എത്തിയ ശേഷമാകും പിതാവ് സിപി ചാക്കോയുടെ സംസ്‌കാരം നടക്കുക.

Latest Stories

ഓൺലൈൻ ബെറ്റിംഗ് ആപ് കേസിൽ നടപടി; ഗൂഗിളിനും മെറ്റക്കും നോട്ടീസ് അയച്ച് ഇഡി

IND vs ENG: ശുഭ്മാൻ ഗില്ലിന്റെ പരാതി: നാലാം ടെസ്റ്റിന് മുമ്പ് വലിയ മാറ്റത്തിന് കളമൊരുങ്ങുന്നു!

പാക് അനുകൂല നിലപാട്, തുർക്കിക്ക് നൽകേണ്ടി വന്നത് വലിയ വില; ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ വൻ സാമ്പത്തിക നഷ്ടം

പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു, വ്യക്കസംബന്ധമായ അസുഖത്തോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങി നടൻ

'കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം'; പ്രതിഷേധം

'രജിസ്ട്രാർ ആദ്യം പുറത്തുപോകട്ടെ'; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിസി മോഹനൻ കുന്നുമ്മൽ, മന്ത്രി ആർ ബിന്ദുവിന്റെ നിർദേശം തള്ളി

'ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താൻ, സംഘർഷത്തിൽ 5 വിമാനങ്ങൾ വെടിവെച്ചിട്ടു'; വീണ്ടും അവകാശവാദവുമായി ട്രംപ്

'ആരും കൊതിച്ചുപോകും', സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ കയ്യടി നേടി ജോർജ് സാറിന്റെ പരസ്യം

'വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ട്, സിലബസിൽ വേണ്ടന്ന് വെച്ചതറിയില്ല'; എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസ് എന്ന് മന്ത്രി ആർ ബിന്ദു

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാർക്ക് ക്ഷണം; ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും