'ഞങ്ങൾക്ക് ഇന്റർവ്യൂ തന്നില്ലെങ്കിൽ, റിലീസ് കഴിഞ്ഞാൽ അറിയാലോ...' എന്നുള്ള ഭീഷണി നേരിടുന്നുണ്ട്: ആസിഫ് അലി

സെലിബ്രിറ്റി അഭിമുഖങ്ങൾ പലപ്പോഴും അതിര് കടക്കാറുണ്ട്. അഭിമുഖത്തിന് വന്നിരിക്കുന്ന താരങ്ങളുടെ വ്യക്തിപരമായ ചോദ്യങ്ങളിലേക്കാണ് പല ഓൺലൈൻ മീഡിയകളും മൈക്ക് നീട്ടുന്നത് എന്നത് ഖേദകരമാണ്. കഴിഞ്ഞ ദിവസം നടി ഹന്ന റെജി കോശിയോട് ഒരു ഓൺലൈൻ മീഡിയ വളരെ മോശമായ രീതിയില് ചോദ്യം ചോദിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ക്ലിക്ക് ബൈറ്റിന് വേണ്ടി അത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിനെ പറ്റിയും, താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പറ്റിയും സംസാരിക്കുകയാണ് ആസിഫ് അലി.

ഇത്തരം അഭിമുഖങ്ങൾക്ക് കൃത്യമായ ഒരു ഫോർമാറ്റ് ഉണ്ടെന്നും, ചെയ്യുന്ന കാര്യം പാഷനേറ്റ് ആയി ചെയ്യുന്ന വളരെ ചുരുക്കം ആളുകൾ മാത്രമേയൊളളൂവെന്നും, താൻ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാറില്ലെന്നും ആസിഫ് അലി പറയുന്നു. കൂടാതെ ഞങ്ങൾക്ക് ഇന്റർവ്യൂ തന്നില്ലെങ്കിൽ റിലീസ് കഴിഞ്ഞാൽ കാണാം എന്ന് ഭീഷണിപ്പെടുത്തി ഇന്റർവ്യൂ എടുക്കുന്നവരുണ്ടെന്നും ആസിഫ് അലി പറയുന്നു.

“ഞാൻ സക്സസ്ഫുള്ളായ ഇന്റർവ്യൂവറൊന്നും ആയിരുന്നില്ല. പിന്നെ ഇത് തൽക്കാലത്തേക്കുള്ള എന്റെ ജോലിയാണ്. ‍ഞാൻ ഇത് അല്ല. ഞാൻ ഇത് ചെയ്യേണ്ട ആളല്ല എന്ന ആറ്റിറ്റ്യൂഡ് മനസിൽ കൊണ്ടുനടന്ന് അതുമായി ഇന്റർവ്യൂ എടുക്കാൻ വരുന്ന കുറേ ആളുകളുണ്ട്. അവർക്ക് ഒരു ഫോർമാറ്റുണ്ട്. ഈ സിനിമയെ പറ്റി, അതിലെ ക്യാരക്ടറിനെ പറ്റി… രസകരമായ സംഭവം എന്തെങ്കിലും ഓർക്കുന്നുണ്ടോ എന്നുള്ള തരത്തിലായിരിക്കും അത്തരക്കാരുടെ ചോദ്യങ്ങൾ. ഒരു പത്ത് ഇന്റർവ്യൂ കണ്ടാൽ ആർക്കും ഇത്തരത്തിൽ ഇന്റർവ്യു ചെയ്യാം. പക്ഷെ ചെയ്യുന്ന കാര്യം പാഷനേറ്റായി ചെയ്യാൻ പറ്റുന്നത് വളരെ കുറച്ച് പേർക്കാണ്. അതുകൊണ്ട് തന്നെ പലരോടും ഇന്റർവ്യു തരില്ലെന്ന് ഞങ്ങൾ പറയാറുണ്ട്. പക്ഷെ ആ സമയത്ത് ഓൺലൈൻ ഭീഷണി വരെ നേരിടേണ്ടി വരും.

ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… റിലീസ് കഴിഞ്ഞാൽ അറിയാലോ… എന്ന ഭീഷണി വരേ ഡയറക്ടായും ഇൻഡയറക്ടായും ഫേസ് ചെയ്യാറുണ്ട്. പിന്നെ ചോദ്യങ്ങൾ ചോ​ദിക്കാനുള്ള സഭ്യമായ രീതിയുണ്ട്. പറയുന്നവരും ചോദിക്കുന്നവരും മാത്രമല്ല ഇന്റർവ്യൂവിന്റെ ഭാ​ഗം. അതുപോലെ ചരിത്രം എന്നിലൂടെ പോലുള്ള ഇന്റർവ്യൂകൾ എന്തോരം ഇൻഫോർമേഷനാണ് നൽകുന്നത്. സാധാരണക്കാരുടെ ക്യൂരിയോസിറ്റിയെ വരെ മീറ്റ് ചെയ്യുന്നതാണ് അത്തരം ഇന്റർവ്യുകൾ.

അതുകൊണ്ട് തന്നെ അതൊക്കെ മനസിൽ വെച്ചാകണം ഓരോ ചോദ്യവും ഓരോ മറുപടിയും. ഇന്റർവ്യു നമ്മൾ വിചാരിക്കുന്നത് പോലൊരു പരിപാടിയല്ല. അതുപോലെ ഒരു അഭിമുഖത്തിൽ ഇരിക്കവെ പണ്ട് ഞാൻ ഇറിറ്റേറ്റഡായ ഒരു ചോദ്യമുണ്ട്. വീണ്ടും ആ വിഷയം എടുത്തിടാൻ വേണ്ടി പറയുന്നതല്ല. ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തരമേതാണ് എന്നതായിരുന്നു അന്ന് ഇന്റർവ്യൂവർ ചോ​ദിച്ചത്.

അത് അറിയാൻ ഒരു വിഭാ​ഗം പ്രേക്ഷകർക്ക് ക്യൂരിയോസിറ്റിയുണ്ടാകും. അതിന് തമാശയുള്ള ഒരു മറുപടി എനിക്ക് പറയാമായിരുന്നു. പക്ഷെ അത്തരം ചോ​ദ്യങ്ങൾ എൻകറേ‍ജ് ചെയ്താൽ ഇതിനിടയിൽ നഷ്ടമായി പോകുന്ന കുറേ കാര്യങ്ങളുണ്ട്.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞത്.

അതേസമയം ജീത്തു ജോസഫ് അവതരിപ്പിച്ച് നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ‘ലെവൽ ക്രോസ്’ ആണ് ആസിഫ് അലിയുടെ പുതിയ ചിത്രം. അമല പോൾ, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. സർവൈവൽ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ലെവൽ ക്രോസ്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവൽ ക്രോസിൽ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയനിൽ നിന്ന് വീണ് അപകടത്തിൽപെട്ട് അതിജീവിക്കുന്ന യുവതിയും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും അതിന്റെ തുടർച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ