ഭാസിയുടെ സ്വഭാവത്തെ കുറിച്ച് കൂടുതല്‍ പറയാനില്ല, അയാളെ സഹിക്കാമെങ്കില്‍ മാത്രം വിളിച്ചാല്‍ പോരെ; വിലക്കില്‍ പ്രതികരിച്ച് ആസിഫ് അലി

ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. അനുകൂലവും പ്രതികൂലവുമായ പല പ്രതികരണങ്ങളും ഇത് സംബന്ധിച്ച് ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ആസിഫ് അലി. ഓരോരുത്തരും ഓരോ ഇന്റിവിജ്വല്‍സ് ആണ്. നമുക്ക് എല്ലാവര്‍ക്കും അവരവരുടേതായ സ്വഭാവമുണ്ടെന്നും അത് സഹിക്കാന്‍ കഴിയുന്നവര്‍ അവരെ ജോലിക്ക് വിളിച്ചാല്‍ മതിയല്ലോ എന്നും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സുമായുള്ള അഭിമുഖത്തില്‍ ആസിഫ് വ്യക്തമാക്കി.

ഒരാളുടെ സ്വഭാവത്തില്‍ എന്തെങ്കിലും നമുക്ക് മോശമായി തോന്നിയാല്‍ നമ്മളത് മനസ്സിലാക്കി തിരുത്തണം. അത് മോശമാണ് എന്ന് സ്വയം തോന്നില്ല എങ്കില്‍ തുടര്‍ന്ന് കൊണ്ടു പോകാം. അങ്ങിനെ ഒരു മോശം സ്വഭാവം ഉണ്ട് എന്ന് അറിഞ്ഞാല്‍ അയാളെ വിളിക്കുന്നവര്‍ അത് മനസ്സിലാക്കി വിളിക്കുന്നതാവും നല്ലത്.

എനിക്ക് ഒരു മോശം സ്വഭാവം ഉണ്ട് എങ്കില്‍, എന്നെ സഹിക്കാന്‍ പാടുണ്ടെങ്കില്‍ മാത്രമേ വിളിക്കാന്‍ പാടുള്ളൂ. അത്രേയുള്ളൂ. ഭാസി അങ്ങിനെയാണ്, ഭാസിയുടെ സ്വഭാവം മനസ്സിലാക്കി അവനെ ഉപയോഗിക്കാന്‍ താത്പര്യം ഉള്ളവര്‍ക്ക് ഉപയോഗിക്കാം. അല്ല എങ്കില്‍, ഭാസിയുടെ സ്വഭാവം ഇങ്ങനെയാണ്, എന്റെ ലൊക്കേഷനില്‍ വന്നാല്‍ പ്രശ്നം ഉണ്ടാക്കും എന്ന് തോന്നുന്നവര്‍ വിളിക്കേണ്ട.

ഭാസിയുടെ സ്വഭാവത്തെ കുറിച്ച് ഇത്രയും പറയുക എന്നതല്ലാതെ, മറ്റ് കാര്യങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. ഭാസിയെ വച്ച് സിനിമ ചെയ്യുമ്പോള്‍ അവന്റെ സ്വഭാവം മനസ്സിലാക്കി, അവന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സിനിമ ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ മാത്രം അവനെ വിളിക്കുക. അത്രയേ എനിക്ക് ഈ വിഷയത്തില്‍ പ്രതികരിക്കാനുള്ളൂ ആസിഫ് അലി പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍