കാറിനുള്ളിലെ ആ റൊമാന്റിക് സീന്‍ ഒരിക്കലും മറക്കാനാവില്ല, ഉരുകിയാണ് അഭിനയിച്ചത്: ആസിഫ് അലി

‘മഹേഷും മാരുതിയും’ സിനിമയില്‍ റൊമാന്റിക് സീന്‍ ചെയ്യവെ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് ആസിഫ് അലി. കാറിനുള്ളില്‍ വച്ച് ചെയ്ത റൊമാന്റിക് സീനിനെ കുറിച്ചാണ് ആസിഫ് തുറന്നു പറഞ്ഞിരിക്കുന്നത്. എസി ഇല്ലാത്തതിനാല്‍ ചൂടില്‍ ഉരുകിയാണ് സീന്‍ ചെയ്തത് എന്നാണ് ആസിഫ് അലി പറയുന്നത്.

മാരുതി കാറിനുള്ളില്‍ വച്ച് ചിത്രീകരിച്ച റൊമാന്റിക്ക് സീന്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. എസി ഇല്ലാത്ത കാറിനുള്ളില്‍ ചൂട് കാരണം ഉരുകിയാണ് അഭിനയിച്ചത്. ചുട്ട് പൊള്ളുന്ന ചൂടായിരുന്നു. ഷൂട്ടിനിടെ ചൂട് കാരണം മംമ്ത തലയൊക്കെ പുറത്തിട്ടിരുന്നു.

അതൊക്കെ ഷോട്ടിന്റെ ഭാഗമാണെന്ന് കരുതി നൈസ് മംമ്ത എന്നൊക്കെ പറഞ്ഞ് ഓരോരുത്തര്‍ കയ്യടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് ചൂട് കാരണമായിരുന്നു എന്നാണ് ആസിഫും മംമ്തയും ഒന്നിച്ച് പങ്കെടുത്ത അഭിമുഖത്തിനിടെ പറയുന്നത്. ചിത്രീകരത്തിനിടെ ഉണ്ടായ മറ്റ് അനുഭവങ്ങളും മംമ്ത പങ്കുവയ്ക്കുന്നുണ്ട്.

അതിലെ ഒരു പാട്ടില്‍ സ്‌കൂള്‍ യൂണിഫോം ഇട്ട് സ്റ്റീലിന്റെ ചോറും പാത്രമൊക്കെ പിടിച്ച് വരുന്ന ഒരു സീനുണ്ടെന്നും അത് തനിക്ക് പുതിയൊരു അനുഭവം ആയിരുന്നു എന്നാണ് മംമ്ത പറയുന്നത്. നാട്ടിലെ സ്‌കൂളില്‍ പഠിക്കാത്തത് കൊണ്ട് തന്നെ താന്‍ അങ്ങനെയൊന്നും സ്‌കൂളില്‍ പോയിട്ടില്ല എന്നാണ് മംമ്ത പറയുന്നത്.

അതേസമയം, ‘കഥ തുടരുമ്പോള്‍’ എന്ന ചിത്രത്തിന് ശേഷം മംമ്തയും ആസിഫും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണ് മഹേഷും മാരുതിയും. 13 വര്‍ഷത്തിന് ശേഷമാണ് ആസിഫ് അലിയും മംമ്ത മോഹന്‍ദാസും നായികാ നായകന്‍മാരായി അഭിനയിക്കുന്നത്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി