അവര്‍ക്കെല്ലാം നമ്മളോട് അസൂയ, വിശ്വസിച്ചതേയില്ല; അനുഭവം പങ്കുവെച്ച് ആസിഫ് അലി

ആസിഫ് അലിയുടേതായി അവസാനമായി പുറത്തിറങ്ങിയ സിനിമ കാപ്പയാണ്. ഇതിനിടെ ഇപ്പോഴിതാ മറ്റ് സിനിമ മേഖലകളില്‍ നിന്നും മലയാള സിനിമയെ വ്യത്യസ്തമാക്കുന്ന ഘടകത്തെക്കുറിച്ച് ആസിഫ് അലി മനസ് തുറക്കുകയാണ്.

മറ്റ് ഇന്‍ഡസ്ട്രികളില്‍ ഒരുപാട് സുഹൃത്തുകളുമില്ല. പക്ഷെ ഉള്ള കുറച്ച് പേരില്‍ നിന്നും ഞാന്‍ മനസിലാക്കിയത്, അവര്‍ക്കെല്ലാം നമ്മളോടുള്ളത് അസൂയയാണ്. അമ്മയ്ക്ക് വേണ്ടി സ്റ്റേജ് പരിപാടി ചെയ്യുന്നതൊക്കെ. ഉദാഹരണത്തിന്, സിസിഎല്ലിന്റെ ആദ്യ സീസണിലൊരു മത്സരം കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി ലാലേട്ടന്റെ മുറിയില്‍ കൂടി. ഭക്ഷണം കഴിക്കുന്നു. ഫുള്‍ ടീം ലാലേട്ടന്റെ മുറിയിലിയിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.

പുറത്തേക്ക് വരുമ്പോള്‍ തമിഴില്‍ അത്യാവശ്യം സ്റ്റാര്‍ വാല്യു ഉള്ളൊരു തമിഴ് നടന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ലാല്‍ സാറിന്റെ ട്രീറ്റാണെന്ന് പറഞ്ഞിട്ട് അവര്‍ക്കത് വിശ്വസിക്കാനാകുന്നില്ല. കാരണം അവിടെ ഒരു ഹൈറാര്‍ക്കിയുണ്ട്.

അവരുടെ കുറേയാളുകള്‍ ഇഷ്ടമുള്ളവര്‍ എന്നൊക്കെ പറയുന്ന ഹൈറാര്‍ക്കിയുണ്ടെന്നാണ് അവര്‍ പറയുന്നത്. എനിക്കറിയില്ല.നമ്മളുടെ കൂട്ടായ്മയും എല്ലാവര്‍ക്കും ഒരു റൂമിലിരിക്കാന്‍ പറ്റുന്നുവെന്നത് അഭിമാനത്തോടെ പറയാന്‍ പറ്റുന്ന കാര്യമാണ്.

രാജു ചേട്ടനുമായി സംസാരിക്കുമ്പോള്‍ ഫെഫ്കയ്ക്ക് വേണ്ടി ചെയ്യുന്ന സിനിമയാണെന്ന് പറഞ്ഞപ്പോള്‍ പല ഇന്‍ഡസ്ട്രിയിലും അതൊരു അത്ഭുതമായി കണ്ടുവെന്ന് പറഞ്ഞു. പക്ഷെ നമുക്കത് ഒരു അത്ഭുതവുമല്ലെന്ന് ആസിഫ് അലി പറയുന്നു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം