അത് എനിക്ക് അന്ന് വരെ മനസ്സിലായിരുന്നില്ല, പക്ഷേ മകന്‍ ജനിച്ചതിന് ശേഷം ആ തിരിച്ചറിവ് വന്നപ്പോള്‍; ആസിഫ് അലി പറയുന്നു

പൂര്‍ണമായും സിനിമ തലയില്‍ കൊണ്ട് നടന്ന തനിക്ക് അച്ഛനമ്മമാരുടെ സ്‌നേഹത്തെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഒരു യുവത്വം തനിക്ക് ഉണ്ടായിരുന്നുവെന്ന് നടന്‍ ആസിഫ് അലി. ഒരു മകന്‍ ജനിച്ചപ്പോള്‍ അതിന്റെ വില മനസ്സിലായെന്നും നടന്‍ പറഞ്ഞു.

മകന്‍ ജനിച്ചപ്പോള്‍ തന്നിലുണ്ടായ ഏറ്റവും വലിയ തിരിച്ചറിവ് പേരന്റിംഗിന്റെ മഹത്വം ആണെന്നും അത്രയും ശ്രദ്ധയോടെയാണ് മാതാപിതാക്കള്‍ തന്റെ ജീവിതത്തെ നോക്കി കണ്ടതെന്നും സിനിമ വിശേഷങ്ങള്‍ക്കിടയില്‍ ചില കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് ഒരു അഭിമുഖത്തില്‍ ആസിഫ് അലി പറയുന്നു.

“എനിക്ക് ഒരു ആണ്‍കുട്ടി ജനിച്ചപ്പോഴാണ് എന്റെ വീട്ടുകാര്‍ എന്നെ എത്രത്തോളം സ്‌നേഹിച്ചിരുന്നു എന്ന് എനിക്ക് ബോദ്ധ്യമായത്. സിനിമയ്ക്ക് വേണ്ടി വീട് വിട്ടു ഇറങ്ങി പോയ ആളായിരുന്നു ഞാന്‍. അന്നൊന്നും അവരുടെ ദുഃഖത്തെ കുറിച്ച് ഞാന്‍ ഓര്‍ത്തില്ല. എനിക്ക് എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്ന ചിന്തയായിരുന്നു.

ശ്യാമപ്രസാദ് സാറിന്റെ “ഋതു” എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ വീട്ടുകാര്‍ അറിയാതെയാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. എനിക്ക് ഒരു മകന്‍ ജനിച്ചപ്പോള്‍ വീട്ടുകാര്‍ എത്രത്തോളമാണ് നമ്മളെ കരുതുന്നത് എന്നൊക്കെ എനിക്ക് ബോദ്ധ്യപ്പെട്ടു”. ആസിഫ് അലി പറയുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ