'പാര്‍വതിക്കെതിരെ ഹാലിളകുന്നത് അവര്‍ ഒരു പെണ്ണായതുകൊണ്ട്'

പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായത് അവര്‍ ഒരു പെണ്ണായതുകൊണ്ടാണെന്ന് സംവിധായകന്‍ ആഷിഖ് അബു. മായാനദിയുടെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആഷിഖ് അബു. സമൂഹത്തിലെ ചിലര്‍ അവര്‍ക്കെതിരെ ഹാലിളകുന്നത് അവര്‍ ഒരു സ്ത്രീയായതുകൊണ്ടുമാത്രമാണ്. ആന്‍ ഇതിലും വലിയ പ്രതികരണം നടത്തിയപ്പോഴൊന്നും എനിക്കെതിരെ ഈ ഹാലിളക്കം ഉണ്ടാകാത്തത് അതുകൊണ്ടാണെന്നും അദ്ദഹം പറഞ്ഞു.

നേരത്തെ തീരുമാനിച്ചത് പോലെയല്ല “മായാനദി” സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരുന്നതെന്നും ആഷിഖ് അബു പറഞ്ഞു.
പക്ഷെ എങ്ങനെയായിരുന്നു തീരുമാനിച്ചിരുന്നത് എന്നത് തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായില്ല. മായാനദി എന്നത് വളരെ പതുക്കെ ആളുകളിലേക്ക് എത്തേണ്ട ഒരു സിനിമയാണ്. അതിന് പല ലെയറുകളുണ്ട്. അത് വളരെ പതുക്കെ മാത്രം ആളുകള്‍ മനസ്സിലാക്കേണ്ട ഒരു ചിത്രമായിരുന്നു എന്നും ആഷിഖ് അബു പറഞ്ഞു.

ഡാഡി കൂള്‍ എന്ന ആദ്യ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ചും ആദ്ദേഹം തുറന്നു പറഞ്ഞു,ഡാഡി കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു. പക്ഷെ, അത് ചെയ്ത് വന്നപ്പോള്‍ വേറെ ആയി പോയി. ആദ്യമായി സംവിധാനം ചെയ്യുന്നതിന്റെ കുഴപ്പമായിരുന്നു അത്. പിന്നീട് ഞാനാ പണി നിര്‍ത്തി. പിന്നീടാണ് ശ്യാമിനെ പരിചയപ്പെടുന്നത്.

ഒരു യാത്രയിലാണ് ശ്യാം സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ആശയം പങ്കുവെയ്ക്കുന്നത്. മറ്റൊരു സംവിധായകനോട് പറയാന്‍ വെച്ച കഥയായിരുന്നു അത്. അയാള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കുമോ എന്ന് ചോദിച്ചായിരുന്നു ശ്യാം സംസാരിച്ചത്. എന്നാല്‍, ഇത് നമുക്ക് ചെയ്താല്‍ എന്താണെന്ന സംസാരമുണ്ടാകുകയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പിറക്കുകയുമായിരുന്നു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി