കഴിഞ്ഞ ജന്മത്തില്‍ കള്ളന്‍ ആയിരുന്നോ എന്നറിയില്ല, പൊലീസിനെ ഇപ്പോഴും പേടിയാണ്: ആശ ശരത്

ആശാ ശരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമാണ് ‘ദൃശ്യം’. ചിത്രത്തില്‍ ഐജി ഗീത പ്രഭാകര്‍ എന്ന കഥാപാത്രമായാണ് ആശ വേഷമിട്ടത്. താരത്തിന്റെ പൊലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊലീസ് വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പൊലീസിനെ ഇപ്പോഴും പേടിയാണ് എന്നാണ് ആശ ശരത് പറയുന്നത്.

പൊലീസ് വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പൊലീസിനെ ഇപ്പോഴും പേടിയാണ്. കഴിഞ്ഞ ജന്മത്തില്‍ കള്ളനോ മറ്റോ ആയിരുന്നോ ആവോ എന്ന് അറിയില്ല. അമ്മയോട് താന്‍ അടുത്തിടെ ചോദിച്ചിരുന്നു, കുഞ്ഞായിരിക്കുമ്പോള്‍ പൊലീസ് എന്ന് പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ടോ എന്ന്.

എന്തായാലും ഇപ്പോഴും പൊലീസിനെ പേടിയാണ് എന്നാണ് ആശ പറയുന്നത്. ദൃശ്യത്തിന്റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’യില്‍ ഐജി രൂപ ചന്ദ്രശേഖര്‍ എന്ന കഥാപാത്രമായും ആശ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമകളുടെ രണ്ടാം ഭാഗത്തിലും ഇതേ റോളുകളില്‍ ആശ എത്തിയിരുന്നു.

അതേസമയം, ‘ഖെദ്ദ’ എന്ന സിനിമയാണ് ആശയുടെതായി റിലീസിന് ഒരുങ്ങുന്നത്. മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശയ്‌ക്കൊപ്പം മകള്‍ ഉത്തരയും വേഷമിടുന്നുണ്ട്. അമ്മയും മകളുമായാണ് ചിത്രത്തില്‍ ആശയും ഉത്തരയും എത്തുന്നത്. സ്‌കൂള്‍ കുട്ടിയുടെ വേഷത്തിലാണ് ഉത്തര സിനിമയില്‍ വേഷമിടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ