'കണ്ണ് നിറയാതിരിക്കാന്‍ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവര്‍'; മാതാപിതാക്കളെ കുറിച്ച് ആശാ ശരത്ത്

അച്ഛന്റെയും അമ്മയുടെയും 56-ാം വിവാഹവാര്‍ഷിക ദിനത്തില്‍ വികാരാധീനയായി നടി ആശാ ശരത്. കണ്ണ് നിറയാതിരിക്കാന്‍ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് തന്റെ അച്ഛനും അമ്മയുമെന്ന് ആശാ ശരത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

56 വര്‍ഷങ്ങള്‍ ഒരുമിച്ച്, പരസ്പരം തണലായി, എല്ലാ ഉയര്‍ച്ചതാഴ്ചകളിലും പ്രതിസന്ധികളിലും ഒരാള്‍ക്കൊരാള്‍ താങ്ങായി എന്റെ അച്ഛനും അമ്മയും…”കുടുംബം” എങ്ങിനാവണം എന്നും സ്‌നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്…ഞങ്ങള്‍ കടന്നുപോയ എല്ലാ ദുഃഖങ്ങളിലും എന്റെ കണ്ണ് നിറയാതിരിക്കാന്‍ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി, എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും, എന്റെ കണ്‍കണ്ട ദൈവങ്ങള്‍, ഞാന്‍ ചെയ്ത പുണ്യം…

ഇനിയുമെത്ര ജന്മമുണ്ടെങ്കിലും എന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ എനിക്ക് ജീവിക്കണം… അച്ഛനും അമ്മയ്ക്കും ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍..

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍