ഉത്തരയ്ക്ക് സിനിമയില്‍ അവസരം കൊടുക്കണമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല: ആശാ ശരത്

ആശാ ശരത്തും മകള്‍ ഉത്തരയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഖെദ്ദ. ഉത്തരയുടെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഇതിന് ്.കൗമുദി മൂവീസിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. ചാര്‍ലി സിനിമ കണ്ടപ്പോള്‍ തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് ഉത്തര പറയുന്നു.

‘ഉത്തരയ്ക്ക് സിനിമയില്‍ അവസരം കൊടുക്കണമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അവള്‍ക്ക് സ്വയം അങ്ങനയൊരു കഴിവുണ്ടെങ്കില്‍, ഭാഗ്യമുണ്ടെങ്കില്‍ അവളെ തേടിയെത്തുമെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍. പഠിത്തം മുടക്കരുതെന്ന് എനിക്കുണ്ടായിരുന്നു. എല്ലാം വിട്ടുപോയാല്‍ പിന്നെ തിരിച്ചതില്‍ വരാന്‍ ബുദ്ധിമുട്ടാണ്.

മാസ്റ്റര്‍ ഡിഗ്രി വരെയുണ്ടെങ്കില്‍ അവള്‍ക്ക് എവിടെയും ജീവിക്കാം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. ഭര്‍ത്താവിന്റെ മുന്നിലാണെങ്കിലും ആരുടെ മുന്നിലാണെങ്കിലും രണ്ട് കാലില്‍ നില്‍ക്കാനുള്ള കോണ്‍ഫിഡന്‍സും, വിദ്യാഭ്യാസവും തൊഴിലുമുണ്ടാകണം. അങ്ങനയെല്ലേ നമ്മള്‍ പെണ്‍കുട്ടികളെ വളര്‍ത്തേണ്ടത്.’ ആശ ശരത്ത് കൂട്ടിച്ചേര്‍ത്തു.

ഖെദ്ദയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും മനോജ് കാനയാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഖെദ്ദ’ ഒരു കെണി രീതിയാണ്. അധികമാര്‍ക്കും പരിചിതമല്ലാത്ത ഒരു കെണി. ഖെദ്ദ പ്രണയത്തില്‍ പെട്ടു പോകുന്നവരുടെ ജീവിതമാണ്. മാതൃത്വം, സ്‌നേഹം, പ്രണയം തുടങ്ങിയ സുധീര്‍ കരമന, സുദേവ് നായര്‍, സരയു, ജോളി ചിറയത്ത്,കബനി, ബാബു കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപ് പി നായര്‍, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സംഗീതം ശ്രീവല്‍സന്‍ ജെ മേനോന്‍, ഗാനരചന മനോജ് കുറൂര്‍,കോസ്റ്റ്യൂം അശോകന്‍ ആലപ്പുഴ, മേക്കപ്പ് പട്ടണം ഷാ, സുബിന്‍ ലളിത, ആര്‍ട്ട് രാജേഷ് കല്‍പ്പത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് അംബുജേന്ദ്രന്‍, സൗണ്ട് ഡിസൈന്‍ റോബിന്‍ കുഞ്ഞുകുട്ടി, മനോജ് കണ്ണോത്ത്. നൃത്തം ബിജു ധ്വനിതരംഗ്. സ്റ്റില്‍സ് വിനീഷ് ഫ്‌ലാഷ് ബാക്ക്

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍