പൃഥ്വിരാജിനെ പോലെ സംവിധാനം ചെയ്യാൻ എനിക്ക് കോൺഫിഡൻസ് ഇല്ല; ആര്യ

തമിഴിന് പുറമേ മലയാള സിനിമയിലും നിരവധി ആരാധകരുള്ള നടനാണ് ആര്യ. നടനായും നിർമ്മാതാവായും തിളങ്ങുന്ന താരം തന്റെ ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റന്റെ പ്രമോഷന്റെ ഭാ​ഗമായി ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

അടുത്ത സുഹൃത്തായ പൃഥിരാജ് സംവിധായകനായി ആര്യയ്ക്കും സംവിധാനത്തിലേയ്ക്ക് ഇറങ്ങാൻ താൽപര്യമുണ്ടോ എന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഡയറക്ടിങ്ങ് എന്ന് പറയുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഒരു പാട് റെസ്പോൺസബിളിറ്റിയുള്ള ജോലിയാണ് അത്.

ഒരു സംവിധായകൻ ചിന്തിക്കുന്നത് പോലും വിത്യസ്തമായാണ്. തനിക്ക് അത്തരത്തിൽ ഒരു കോൺഫിഡൻസും മെച്യൂരിറ്റിയും ഒന്നുമില്ലെന്നും ഭാവിയിൽ ഉണ്ടാകുകയാണെങ്കിൽ സിനിമ സംവിധാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

മലയാള സിനിമയിൽ തനിക്ക് അടുത്ത ബന്ധമുള്ള നടനാണ് പൃഥ്വിരാജ്. തനിക്ക് അദ്ദേഹത്തെ പോലെ സംവിധാനം ചെയ്യാനുള്ള കോൺഫിഡൻസ് ഇല്ലയെന്നാണ് ആര്യ പറയുന്നത്. മലയാളം സിനിമയിൽ നിന്ന് തനിക്ക് ധാരളം സുഹൃത്തുക്കൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആര്യ നായകനായെത്തിയ ചിത്രം ക്യാപ്റ്റന്‍ സെപ്റ്റംബര്‍ എട്ടിനാണ് റിലീസ് ചെയ്യ്തത്. ഒരു ഫാന്റസി അഡൈ്വഞ്ചര്‍ ഡ്രാമയായാണ് ക്യാപ്റ്റന്‍ ഒരുക്കിയിരിക്കുന്നത്. ശക്തി സുന്ദര്‍ രാജൻ ഒരുക്കിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയായെത്തിയത്. സിമ്രാന്‍, ഹരിഷ് ഉത്തമന്‍, കാവ്യ ഷെട്ടി. സുരേഷ് ചന്ദ്ര, ത്യാഗരാജന്‍, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി