ഈ ഇന്‍ഡസ്ട്രി കയ്യാല പുറത്തെ തേങ്ങ പോലെയാണ്, ഒന്നിലെങ്കില്‍ അങ്ങോട്ട് ഇല്ലെങ്കില്‍ ഇങ്ങോട്ട്: ആര്യ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ ശ്രദ്ധേയയായ ഇവര്‍ ബിഗ് ബോസ് മലയാളം സീസണ്‍ 2 ല്‍ ഉള്‍പ്പെടെ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു ഇതുകൂടാതെ സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്.

അവതാരകയും നടിയുമായി തിളങ്ങുന്ന ആര്യ അതിനെല്ലാം പുറമേ ഒരു സംരംഭക കൂടിയാണ്. അരോയ, കാഞ്ചിവരം എന്നിങ്ങനെ രണ്ടു സംരംഭങ്ങള്‍ ആണ് ആര്യക്ക് ഉള്ളത്. ഇന്‍ഡസ്ട്രിയില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് തന്നെ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ആര്യ.

ഈ ഇന്‍ഡസ്ട്രി കയ്യാല പുറത്തെ തേങ്ങ പോലെയാണ്. ഒന്നിലെങ്കില്‍ അങ്ങോട്ട് ഇല്ലെങ്കില്‍ ഇങ്ങോട്ട്. നമുക്ക് യാതൊരു ഗ്യാരന്റിയും പറയാന്‍ കഴിയാത്ത ഫീല്‍ഡാണ്. പ്രത്യേകിച്ച് ഞങ്ങളെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക്.

വര്‍ക്ക് ഉണ്ടെങ്കില്‍ ഉണ്ട് ഇല്ലെങ്കില്‍ ഇല്ല. ഇന്ന് ലൈം ലൈറ്റില്‍ നില്‍ക്കുന്ന ഞാന്‍ നാളെ ഉണ്ടാവണം എന്ന് ഒരു നിര്‍ബന്ധവുമില്ല. നമുക്ക് ഭാഗ്യത്തെ അനുസരിച്ചാണ് അവസരങ്ങളും ഇരിക്കുന്നത്. ഒരു കഥ വരുമ്പോള്‍ അതിന്റെ സംവിധായകനോ മറ്റോ തോന്നണം ഈ വേഷം ചെയ്യാന്‍ ആര്യ നല്ലതായിരിക്കുമെന്ന്. അതുകൊണ്ട് തന്നെ തന്റെ സംരംഭങ്ങളൊക്കെ അതിജീവനത്തിന് വേണ്ടിയുള്ളതാണ്. നാളെ മറ്റൊരു വര്‍ക്കും കിട്ടിയില്ലെങ്കിലും ഈ സംരംഭങ്ങള്‍ ജീവിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ആര്യ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ