ബിഗ് ബോസിനോട് പണ്ടുണ്ടായിരുന്ന ഇഷ്ടമൊന്നും ഇപ്പോഴില്ല, ആളുകള്‍ അതിനെക്കാണുന്ന രീതിയാണ് പ്രശ്‌നം: ആര്യ

ബോസ് സീസണ്‍ 2ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. തനിക്ക് ബിഗ് ബോസിനോട് വലിയ ഇഷ്ടം ഉണ്ടായിരുന്നെങ്കിലും അതിപ്പോള്‍ തനിക്ക് നഷ്ടപ്പെട്ടുവെന്നാണ് പുതിയ അഭിമുഖത്തില്‍ ആര്യ പറയുന്നത്. കൗമുദി മൂവിസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

അവതാരകനായ മോഹന്‍ലാല്‍ സല്‍മാനെ പോലെ ആയാല്‍ അദ്ദേഹത്തിന്റെ വീട് വരെ ആളുകള്‍ കത്തിച്ചേക്കുമെന്നാണ് നടി ചൂണ്ടി കാണിക്കുന്നത്. ‘പണ്ട് ബിഗ് ബോസിനോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും ഇപ്പോഴെനിക്കില്ല. അതിന്റെ കാരണം അറിയില്ല.

മലയാളം ബിഗ് ബോസാണ് എന്റെ പ്രധാന വിഷയം. ആളുകള്‍ അതിനെ കാണുന്ന രീതിയാണ് പ്രശ്നം. എല്ലാവരും ഇതൊക്കെ വളരെ വ്യക്തിപരമായി എടുക്കുന്നു. പിന്നെ പുറത്ത് ഇത് വലിയൊരു ബിസിനസായി മാറി.

പിആര്‍ വര്‍ക്കുകള്‍, യൂട്യൂബ് ചാനലുകള്‍ തുടങ്ങി എല്ലാവര്‍ക്കും വലിയൊരു മാര്‍ക്കറ്റായി ബിഗ് ബോസ് മാറി. ഷോ യിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ബിഗ് ബോസില്‍ പോയാല്‍ തരംഗമായി മാറാന്‍ പറ്റുമെന്ന് അറിയാം. അതിന് എല്ലാം സെറ്റ് ചെയ്തിട്ടാണ് പോകുന്നത്. അങ്ങനെ പബ്ലിസിറ്റി നേടിയവര്‍ ഒരുപാടാണ്’. ഇക്കാരണങ്ങള്‍ കൊണ്ട് പുതിയ സീസണ്‍ സമയമുണ്ടെങ്കില്‍ കാണും. അതിനായി കാത്തിരിക്കുന്നില്ലെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല