ഇലക്ട്രിഫയിങ് പെര്‍ഫോമന്‍സ്; ആറാട്ടിനെ പ്രശംസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്. മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്കായി പഴയ ജനപ്രിയ സിനിമകളുടെ ചേരുവകള്‍ കൂട്ടിച്ചേര്‍ത്തൊരു സിനിമ എന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ആറാട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. സിനിമ അവകാശപ്പെടുന്നതുപോലെ ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്ന്‍മെന്റാണെന്നും നിരാശപ്പെടുത്തില്ലെന്നും അരുണ്‍ ഗോപി കുറിച്ചു

‘ആറാട്ട്, പേര് പോലെ ശരിക്കും നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തന്നെയാണ്.. ഇലക്ട്രിഫയിങ് പെര്‍ഫോമന്‍സ്.. സിനിമ അവകാശപ്പെടുന്നത് പോലെ an unrealistic എന്റെര്‍ടെയ്ന്‍മെന്റ്.. സിനിമ ആഘോഷിക്കുന്നവര്‍ ആണ് നിങ്ങള്‍ എങ്കില്‍ ആറാട്ട് നിങ്ങളെ നിരാശരാക്കില്ല.. ലാലേട്ടന്‍ ചുമ്മാ ഒരേ പൊളി..ആശംസകള്‍,’ എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അരുണ്‍ ഗോപി കുറിച്ചത്.

ആറാട്ടിന് ലഭിച്ച പ്രേക്ഷപ്രതികരണത്തിന് നന്ദി അറിയിച്ച് മോഹന്‍ലാലും കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. കോവിഡിന്റെ സമയത്ത് തന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് വേണ്ടി തയാറാക്കിയ സിനിമയാണ് ആറാട്ടെന്നും ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്