എന്നെ ക്ലാപ്‌ബോര്‍ഡുമായി കണ്ടാല്‍ സാറിന് ചെകുത്താന്‍ കുരിശ് കാണുന്നത് പോലെ ആയിരുന്നു, അതുകൊണ്ട് ഇങ്ങനെ എസ്‌കേപ്പായി: അരുണ്‍ ഗോപി

നേരറിയാന്‍ സി.ബി.ഐ.യില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോഴെ രസകരമായ ഓര്‍മ്മ പങ്കുവെച്ച് സംവിധായകന്‍ അരുണ്‍ ഗോപി. അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ ക്ലാപ്പ് ബോര്‍ഡ് അടിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മാറിയ അനുഭവമാണ് അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ എഴുതിയത്.

ക്ലാപ്പ് ബോര്‍ഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയില്‍ നിന്നും രക്ഷപ്പെടാനായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുറവാണെന്ന വ്യാജേന പൊലീസ് വേഷത്തില്‍ രക്ഷപെട്ട് അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ “ജുവാവ്” എന്ന ആമുഖത്തോടെയാണ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം അരുണ്‍ ഗോപി പങ്കുവെച്ചത്.

അന്തരിച്ച നടന്‍ ജിഷ്ണു ഫ്രൈമിലുള്ള ഒരു ചിത്രമാണ് അദ്ദേഹം ഷെയര്‍ ചെയ്തത്. പ്രിയ ജിഷ്ണുവിനൊപ്പം, ജിഷ്ണു ആയിരുന്നു തന്റെ ആദ്യ നടനായ സുഹൃത്തെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ജോര്‍ജ് സാര്‍ ആയിരുന്നു ക്യാമറാമാന്‍. എന്നെ ക്ലാപ്‌ബോര്‍ഡുമായി കണ്ടാല്‍ സാറിന് ചെകുത്താന്‍ കുരിശ് കാണുന്നത് പോലെ ആയിരുന്നു.

കുറ്റം പറയാന്‍ പറ്റില്ല, കാരണം ഞാന്‍ പൊതുവെ സാര്‍ വെയ്ക്കുന്ന ഫ്രെയ്മിന്റെ അപ്പുറത്തെ ക്ലാപ്പ് വെക്കൂ,” അരുണ്‍ ഗോപി എഴുതി. അത് ഭയന്നാണ് പൊലീസ് വേഷത്തില്‍ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്