ആരൊക്കെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചാലും സത്യം തെളിയും, പരാതി നല്‍കിയത് സിനിമയുടെ പ്രമോഷന്‍ ഗിമ്മിക്കാണെന്നും ചിലര്‍ പറഞ്ഞിരുന്നു: ജിതിന്‍ ലാല്‍

‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ചവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് സംവിധായകന്‍ ജിതിന്‍ ലാല്‍. ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ച വിവരം സംവിധായകനാണ് ആദ്യം പങ്കുവച്ചത്. ട്രെയ്‌നിലിരുന്ന് ഒരാള്‍ എആര്‍എം കാണുന്ന വീഡിയോ ജിതിന്‍ പങ്കുവച്ചു കൊണ്ട് ദുഃഖം അറിയിരുന്നു. തങ്ങളുടെ പരാതി സിനിമയുടെ പ്രമോഷന്‍ ഗിമ്മിക്കാണെന്ന് ചിലര്‍ പറഞ്ഞിരുന്നു, എന്നാല്‍ ജനം കൂടെ നിന്നു എന്നാണ് ജിതിന്‍ ലാല്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജിതിന്‍ ലാലിന്റെ കുറിപ്പ്:

നമ്മുടെ എആര്‍എം എന്ന സിനിമ റിലീസായി മികച്ച ജനപിന്തുണ നേടുന്നതിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ സിനിമയുടെ വ്യാജ പതിപ്പ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടേയും മറ്റ് വെബ് സൈറ്റുകളിലൂടേയും പ്രചരിപ്പിച്ചതിനെതിരെ ഞാനും നിര്‍മ്മാതാവ് ലിസ്റ്റില്‍ ചേട്ടനും സംയുക്തമായി പൊലീസ് മുമ്പാകെ പരാതി നല്‍കിയിരുന്നു.

സര്‍ക്കാര്‍ നിയമ സംവിധാനങ്ങളിലും കേരള പൊലീസിനേയും നമ്മള്‍ പൂര്‍ണ്ണമായി വിശ്വസിച്ചാണ് പരാതി നല്‍കിയത്. പരാതി നല്‍കി ചുരുങ്ങിയ സമയത്തിനുള്ളില്‍ സിനിമ പകര്‍ത്തിയ ആളെ കേരള പൊലീസ് കോയമ്പത്തൂരില്‍ വെച്ച് പിടികൂടിയിരിക്കുകയാണ്. കുറ്റമറ്റ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് മനസിലാക്കാന്‍ സാധിച്ചത്.

സിനിമയുടെ വ്യാജ പതിപ്പുകള്‍ പുറത്തിറക്കുന്നവരുടെ വലിയ കണ്ണികളിലേക്ക് അന്വേഷണം തുടരുമെന്നാണ് അറിയാന്‍ സാധിച്ചത്. കേരള പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദി. നമ്മള്‍ പരാതി നല്‍കിയിരുന്ന വേളയില്‍ കേവലം സിനിമയുടെ പ്രമോഷന്‍ ഗിമ്മിക്കായി മാത്രം വിലയിരുത്താന്‍ ചിലര്‍ ശ്രമിച്ചു എന്നത് ഏറെ സങ്കടമുണ്ടാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തിയേറ്ററില്‍ എത്തിച്ച നമ്മുടെ സിനിമയെ നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി വ്യാജമായി പ്രചരിപ്പിക്കപ്പെടുന്നതില്‍ വല്ലാത്ത സങ്കടവും നിരാശയും തോന്നിയ സാഹചര്യത്തിലാണ് പരാതി നല്‍കിയത്.

സിനിമയെന്ന വലിയ വ്യവസായത്തിന്റെ നിലനില്‍പ്പ് എന്നെ പോലുള്ള അനേകം പേരുടെ സ്വപ്നത്തിന്റെ ഭാഗം കൂടിയാണ്. നമ്മള്‍ ആ വിശ്വാസത്തില്‍ അടിയുറച്ചാണ് ഈ വിപത്തിനെതിരെ പരാതി നല്‍കിയത്. പക്ഷേ അതു പോലും ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യം ഏറെ വിഷമമുണ്ടാക്കി. പക്ഷേ ആരൊക്കെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ കുടുംബങ്ങള്‍ നമ്മുടെ സിനിമയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായത്.

ഈ മുപ്പതാം നാളില്‍ 200ല്‍പ്പരം തിയറ്ററുകളില്‍ മികച്ച കളക്ഷനോടെ സിനിമ ശക്തമായി നിലകൊള്ളുന്നു എന്നത് തന്നെയാണ് അതിനുള്ള തെളിവ്. നമ്മുടെ സിനിമയെ ഒരു വ്യാജ പ്രചരണത്തിലും തളരാതെ കാത്ത പൊതു ജനങ്ങളോട് കൂപ്പുകൈകളോടെ നന്ദി പറയുന്നു. നമ്മള്‍ പറഞ്ഞത് ഒരു വിളക്കിന്റെ കഥയാണ്. പ്രകാശം ഏത് ഇരുട്ടിനേയും ഭേദിക്കുമെന്നാണല്ലോ. നന്ദി, സ്‌നേഹം.

Latest Stories

നിപ, മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; പൂനെയില്‍ നിന്നുള്ള സ്ഥിരീകരണത്തിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടി, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

IND VS ENG: എന്റെ... എന്റെ... എന്ന് മാത്രമാണ് എപ്പോഴും അവന്റെ ചിന്ത, അതിനാൽ ഈ കളിയിലും അവനിൽനിന്ന് പിഴവുകൾ പ്രതീക്ഷിക്കാം; ഇന്ത്യൻ താരത്തെ കുറിച്ച് സങ്കക്കാര

പോക്സോ കേസ് പ്രതിയെ പുതിയ പടത്തിൽ നൃത്തസംവിധായകനാക്കി, നയൻതാരയ്ക്കും വിഘ്നേഷ് ശിവനും രൂക്ഷവിമർശനം, പ്രതികരിച്ച് ​ഗായിക ചിന്മയിയും

കോട്ടയം മെഡിക്കൽ കോളേജ് അപകടം; പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്നു; ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു

കേരളത്തിന് അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി; ഇന്നും നാളെയും ഏരിയ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവുമായി കെഎസ്‌കെടിയു

എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികൾ അത് ഏറ്റെടുക്കും, പെൺസുഹൃത്തിനെ വിവാഹം ചെയ്ത വീഡിയോയിൽ വിശദീകരണവുമായി നടി പ്രാർത്ഥന

'ബിന്ദുവിന്റെ മരണം കൊലപാതകം, ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല'; സണ്ണി ജോസഫ്

'തിരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞിട്ടില്ല, ജെസിബി കൊണ്ടുവന്ന് പരിശോധിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്'; പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍