ആളുകള്‍ എന്നെ കാണുമ്പോള്‍ തല കുലുക്കി കാണിക്കും'; 'രോമാഞ്ചം' എഫക്ട്; തുറന്നുപറഞ്ഞ് അര്‍ജുന്‍ അശോകന്‍

ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘രോമാഞ്ചം’ സിനിമയിലെ ഗാനങ്ങളും രംഗങ്ങളുമെല്ലാം ഏറെ ശ്രദ്ധേയമാണ്. ആ കൂട്ടത്തില്‍ വൈറലായ ഒന്നാണ് അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന സിനുവിന്റെ മാനറിസങ്ങള്‍. ഇപ്പോഴിതാ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍.

രോമാഞ്ചത്തിലെ ഓരോ രംഗത്തെക്കുറിച്ചും സംവിധായകന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്ന് തനിക്ക് സിനുവിനെക്കുറിച്ച് കൃത്യമായ നിര്‍ദേശങ്ങളും ലഭിച്ചിരുന്നു എന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

സിനുവിന്റെ പ്രശ്‌നം കാണുമ്പോഴെല്ലാം തലയാട്ടും എന്നതാണ്. കഥാപാത്രത്തെ രൂപപ്പെടുത്തുമ്പോള്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ അയാളുടെ മാനറിസങ്ങളും ഒരുക്കിയിരുന്നു എന്ന് അര്‍ജുന്‍ അശോകന്‍ പറഞ്ഞു.മുന്‍പ് ചെയ്ത കഥാപാത്രങ്ങള്‍ക്കൊന്നും ലഭിക്കാത്ത സ്വീകാര്യത സിനുവിന് കിട്ടുകയും ചെയ്തുവെന്ന് നടന്‍ അഭിപ്രായപ്പെട്ടു.

രോമാഞ്ചം കൂടാതെ ‘പ്രണയവിലാസം’ എന്ന സിനിമയും അര്‍ജുന്റേതായി കഴിഞ്ഞ മാസം റിലീസ് ചെയ്തു. വ്യത്യസ്തമായ ഒരു പ്രണയകഥ പറയുന്ന ചിത്രത്തില്‍ അനശ്വര രാജനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. രാജീവ് രവി-നിവിന്‍ പോളി ചിത്രം ‘തുറമുഖ’ത്തിലും അര്‍ജുന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രം മാര്‍ച്ച് 10-ന് റിലീസിന് ഒരുങ്ങുകയാണ്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്