വിവാഹത്തിന് ഒരു ഒപ്പ് മതി, ഡിവോഴ്‌സിന് അതു പോരാ.. ആവശ്യമാണെങ്കില്‍ മാത്രം കല്യാണത്തിലേക്ക് പോവുക: അര്‍ച്ചന

ആവശ്യമാണെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്ന് നടി അര്‍ച്ചന കവി. എന്തിനാണ് കല്യാണം കഴിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. കാരണം വിവാഹം ചെയ്യാനായി ഒരു സൈന്‍ മതി, എന്നാല്‍ ഡിവോഴ്‌സ് കിട്ടാനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യണം എന്നാണ് അര്‍ച്ചന പറയുന്നത്.

20165ല്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ അബീഷ് മാത്യുവിനെയാണ് അര്‍ച്ചന വിവാഹം ചെയ്തത്. താരത്തിന്റെ ബാലകാല സുഹൃത്ത് കൂടിയായിരുന്നു അബീഷ്. എന്നാല്‍ 2021ല്‍ ഇവര്‍ വിവാഹമോചിതയായിരുന്നു. തന്റെ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് അര്‍ച്ചന സംസാരിക്കുന്നത്.

തന്റെ പ്രായത്തിലുളള പലരും ഡിവോഴ്‌സിലൂടെ കടന്ന് പോയിട്ടുണ്ട്. എന്തിന് വേണ്ടിയാണ് താന്‍ കല്യാണ കഴിക്കുന്നതെന്ന് ഒരാള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വിവാഹത്തിന് ഒരു പെപ്പറില്‍ സൈന്‍ ചെയ്താല്‍ മതിയാകും എന്നാല്‍ ഡിവോഴ്‌സിനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യണം എന്നാണ് അര്‍ച്ചന പറയുന്നത്.

വളരെ പ്രാക്റ്റിക്കലായി ചിന്തിക്കുന്നയാളാണ് അബീഷ്. എന്നാല്‍ താന്‍ ഇമോഷ്ണലായിട്ടുള്ള വ്യക്തിയാണ്. പരസ്പരമുളള പ്രശ്‌നം സൗഹൃദത്തെ ബാധിക്കരുതെന്ന് വിചാരിച്ചാണ് പിരിയാന്‍ തീരുമാനിച്ചത് എന്നും അര്‍ച്ചന വ്യക്തമാക്കി. അതേസമയം, ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.

‘രാജ റാണി’ എന്ന സീരിയലിലൂടെയാണ് താരം വീണ്ടും അഭിനയലോകത്ത് സജീവമായിരിക്കുന്നത്. ലാല്‍ ജോസിന്റെ ഒരുങ്ങിയ ‘നീലത്താമര’ എന്ന സിനിമയിലൂടെ 2009ല്‍ ആണ് അര്‍ച്ചന സിനിമയിലേക്ക് എത്തുന്നത്. ‘വണ്‍സ് അപ്പോണ്‍ എ ടൈം ദെര്‍ വാസ് എ കള്ളന്‍’ എന്ന സിനിമയായിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ