അന്ന് വീട്ടിലെത്തി നിര്‍ത്താതെ കരഞ്ഞു, ഒരു കുഞ്ഞുണ്ടായാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്ന് അവര്‍ പറഞ്ഞു, വിവാഹമോചനത്തെ കുറിച്ച് അര്‍ച്ചന

നീലത്താമരയിലൂടെയാണ് നടി അര്‍ച്ചന കവി വെള്ളിത്തിരയിലേക്ക് എത്തിയത്. വിവാഹത്തോടെ അഭിനയത്തില്‍ ഇടവേള എടുത്ത താരം ടെലിവിഷന്‍ പരമ്പരയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.

‘വിവാഹശേഷം മുംബൈയിലായിരുന്നു. അച്ഛനെയും അമ്മയെയും കാണാന്‍ ഡല്‍ഹിയിലെത്തിയ സമയത്ത് അമ്മ റോസമ്മയോടൊപ്പം പള്ളിയില്‍ പോയതാണ്. കുര്‍ബാന നടക്കുന്നതിനിടയ്ക്കു വലിയ സങ്കടം വരാന്‍ തുടങ്ങി. ഏറ്റവും വേണ്ടപ്പെട്ട ഒരാള്‍ മരിച്ചാല്‍ തോന്നുന്നത്ര സങ്കടം. അന്നു വീട്ടിലെത്തിയ ശേഷം ദിവസം മുഴുവന്‍ നിര്‍ത്താതെ കരഞ്ഞു.

അന്നു തോന്നി ഈ അവസ്ഥ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. അമ്മ എന്നെ ഗൈനക്കോളജിസ്റ്റിന്റെയടുത്തു കൊണ്ടുപോയി. ഒരു കുഞ്ഞുണ്ടായാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്നാണ് അവര്‍ പറഞ്ഞത്. ഭര്‍ത്താവ് അബീഷ് മാത്യുവുമായി ചേര്‍ന്നു പോകാന്‍ പറ്റുന്നില്ല എന്നു തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്.

ഇപ്പോള്‍ കുഞ്ഞല്ല സൈക്യാട്രിസ്റ്റിന്റെ സഹായമാണു വേണ്ടത് എന്നു ഞാന്‍ പറഞ്ഞു. അങ്ങനെയാണ് പിഎംഡിഡി ആണു പ്രശ്‌നമെന്നും മരുന്നു കഴിക്കേണ്ടി വരുമെന്നും തിരിച്ചറിഞ്ഞത് ഏകദേശം രണ്ടു വര്‍ഷമെടുത്തു നടി പറഞ്ഞു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ