'വിവാഹമോചനത്തിന് പിന്നാലെ സംഗീതത്തില്‍ ഇടവേളയെടുത്ത് എ ആർ റഹ്മാന്‍'; വാർത്തയിൽ പ്രതികരിച്ച് മകൻ

വിവാഹമോചനത്തിന് പിന്നാലെ എ ആർ റഹ്മാന്‍ സംഗീതത്തില്‍ ഇടവേളയെടുക്കുന്നെന്ന വാർത്തയിൽ പ്രതികരിച്ച് മകൻ എ ആർ അമീൻ. എആർ റഹ്മാൻ ഭാര്യ സൈറ ബാനുവിൽ നിന്ന് വേർപിരിഞ്ഞതിന് പിന്നാലെ സംഗീത രംഗത്ത് നിന്നും ഒരു വർഷത്തേക്ക് ഇടവേള എടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണിപ്പോൾ മകൻ വിശദീകരണവുമായി രംഗത്തെത്തിയത്.

തന്റെ പിതാവ് സംഗീതത്തില്‍ ഇടവേള എടുക്കുന്നില്ലെന്നാണ് അമീന്‍ വ്യക്തമാക്കിയത്. തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയിലൂടെയാണ് വെളിപ്പെടുത്തൽ. തന്റെ പിതാവ് ഇടവേള എടുക്കുമെന്ന് അവകാശപ്പെടുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അമീൻ പറയുന്നു. ആ വാർത്തകൾ അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നുമല്ലെന്നും അമീൻ കുറിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലാണ് റഹ്മാന്‍റെ ഭാര്യ സൈറ ബാനു തന്‍റെ 29 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഇത് ശരിക്കും എആർ റഹ്മാൻ ആരാധകരെ ഞെട്ടിച്ചു. 1995 മാർച്ച് 12 ന് വിവാഹിതരായ ദമ്പതികൾ അടുത്ത വർഷം വിവാഹത്തിന് 30 വർഷം തികയുമായിരുന്നു. വേർപിരിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം റഹ്മാന്‍ സൈറ ദമ്പതികളുടെ മക്കളായ ഖദീജ റഹ്മാൻ, റഹീമ റഹ്മാൻ, എആർ അമീൻ എന്നിവർ മാതാപിതാക്കളുടെ വേർപിരിയലിനോട് പ്രതികരിക്കുകയും എല്ലാവരോടും കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്