'എന്റെ രൂപം, സിനിമയിലെ എന്റെ സ്ഥാനം ഒക്കെ വച്ചിട്ട് അവരതിന് തയ്യാറായി'; പാര്‍വതിക്കൊപ്പം അഭിനയച്ചതിനെ കുറിച്ച് അപ്പുണ്ണി ശശി

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം പുഴു മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍
ബികെ കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അപ്പുണ്ണി ശശിയായിരുന്നു. ഈ കഥാപാത്രത്തിന് നിറഞ്ഞ കൈയടിയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിയും പാര്‍വതിയും തന്ന സഹകരണങ്ങളോട് നന്ദി പറഞ്ഞിരിക്കുകയാണ് താരം.

‘പാര്‍വതിയും മമ്മൂക്കയും സിനിമയിലുടനീളം എന്നോട് സഹകരിച്ചുവെന്നാതാണ് ഏറെ സന്തോഷമുണ്ടാക്കുന്നത്. ഒപ്പം അഭിനയിക്കാന്‍ അവര്‍ രണ്ടുപേരും പ്രത്യേകിച്ച് പാര്‍വതി കാണിച്ച മനസിന് ഞാനവരെ നമിക്കുന്നു. എന്റെ രൂപം, സിനിമയിലെ എന്റെ സ്ഥാനം ഒക്കെ വച്ചിട്ട് അവരതിന് തയ്യാറായി. സിനിമയില്‍ എനിക്കെന്ത് വാല്യൂവുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. അത്രയും വാല്യൂ ഇല്ലാത്തൊരാളുടെ ജോഡിയായി അഭിനയിക്കാന്‍ തയ്യാറായതിന് പാര്‍വതിയോടെനിക്ക് സ്‌നേഹ ബഹുമാനങ്ങളുണ്ട്.’

‘മമ്മൂക്കയും പാര്‍വതിയും ആ വേഷങ്ങള്‍ ചെയ്യുമെന്ന ധൈര്യം സംവിധായകനും തിരക്കഥാകൃത്തുക്കളായ ഹര്‍ഷാദ്ക്കയ്ക്കും ഷറഫുനും സുഹാസിനും ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ നാടകത്തില്‍ നിന്ന് വരുന്നയാളാണ്. അത് നന്നായി പെര്‍ഫോം ചെയ്യുമെന്ന് അവര്‍ക്കറിയാം. എന്നാല്‍ സിനിമയില്‍ എന്ത് കാണിക്കുമെന്ന് ആര്‍ക്കും അറിയില്ലല്ലോ. ആ ആശങ്ക എല്ലാവരുടെയും പിന്തുണയും സഹായവും കൊണ്ട് നീങ്ങിക്കിട്ടി. അത്രയും നല്ല പെരുമാറ്റമായിരുന്നു മുഴുവന്‍ ടീമിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായത്’ മനോരമയുമായുള്ള അഭിമുഖത്തില്‍ അപ്പുണ്ണി പറഞ്ഞു.

മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പുഴു ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. പിടി റത്തീന സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ