സാധാരണ കുടുംബത്തിൽ നിന്ന് വന്ന എനിക്ക് സിനിമയിൽ  ഒരുപാട് തിരസ്കാരങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്; തുറന്നു പറഞ്ഞ് അപ്പാനി ശരത്

നാടകവേദിയിൽ നിന്നും സിനിമയിലേക്കെത്തിയ ഒരു നടനാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം  അങ്കമാലി ഡയറീസിലെ വില്ലൻ വേഷം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ഇപ്പോഴിതാ സിനിമാരംഗത്ത് അതിജീവിക്കാൻ താൻ നേരിട്ടപ്രയാസങ്ങളെ കുറിച്ച് മാതൃഭൂമിയുമായുളള അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം.

അപ്പാനി ശരതിന്റെ വാക്കുകൾ

യാതൊരു സിനിമാബന്ധങ്ങളുമില്ലാതെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര എന്ന ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്ന് വന്ന എനിക്ക് ഒരുപാട് തിരസ്കാരങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരുപാട് പ്രശ്നങ്ങളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. അതൊന്നും എന്നെ തളർത്തിയിട്ടില്ല. വീണ്ടും ശ്രമിക്കുക എന്നല്ലാതെ മറ്റൊരു വഴിയും എനിക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ ആ ശ്രമം ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെ അങ്കമാലി ഡയറീസിലെത്തിച്ചു.

എനിക്ക് അതിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നിനെ തന്ന അദ്ദേഹത്തോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. സിനിമയിലെത്തുന്നത് വരെയുള്ള എന്റെ സ്ട്രഗിൾ എനിക്ക് ഒകെയായിരുന്നു.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്