കഥ പറയാന്‍ വരുന്നവര്‍ പറയുന്നത്; ഞാന്‍ അഹങ്കാരിയാണ്, ലൊക്കേഷനില്‍ കാരവാന് തീവെച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ടെന്നാണ്: അപ്പാനി ശരത്

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധു എന്ന ആദിവാസി യുവാവിന്റെ ജീവിതം പറയുന്ന ‘ആദിവാസി’ എന്ന സിനിമ ഒരുക്കുന്ന തിരക്കിലാണ് നടന്‍ അപ്പാനി ശരത്. ഇപ്പോഴിതാ തന്നെക്കുറിച്ച് ഏറ്റവുമധികം കേട്ടിട്ടുള്ള ഗോസിപ്പ് എന്താണെന്ന് പറയുകയാണ് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍.

തനിക്ക് ജാഡ കൂടുതലാണെന്നും അഹങ്കാരിയാണെന്നുമൊക്കെ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം നെഗറ്റീവുകള്‍ക്ക് താന്‍ ചെവി കൊടുക്കാറില്ല എന്നുമാണ് ശരത് പറയുന്നത്. ജാഡ കൂടുതലാണ്, അഹങ്കാരിയാണ് എന്നൊക്കെ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. ഞാന്‍ ഏതോ ലൊക്കേഷനില്‍ കാരവാന് തീവെച്ചു- അങ്ങനെയൊക്കെയുള്ള രസകരമായ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്.

പക്ഷെ, എനിക്കത് വലിയ ഗോസിപ്പായി തോന്നിയിട്ടില്ല. പൊതുവെ എന്തെങ്കിലും നെഗറ്റീവ്സ് വന്നാലും ഞാന്‍ അത് എടുക്കാറില്ല. കാരണം അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാനില്ലെങ്കില്‍ എന്നേക്കാള്‍ കഴിവുള്ള ഒരുപാട് പേര്‍ ഇവിടെയുണ്ട്. എനിക്ക് ഇവിടെ പിടിച്ച് നില്‍ക്കണമെങ്കില്‍ ഇത്തരത്തിലുള്ള നെഗറ്റീവ്സ് ഞാന്‍ എടുക്കാന്‍ പാടില്ല,” അപ്പാനി ശരത് പറഞ്ഞു.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്