ആദ്യം ക്രഷ് ആയിരുന്നു, പിന്നീടത് പ്രണയമായി മാറി.. അത് പ്രഭാസല്ല; അനുഷ്‌ക ഷെട്ടി പറയുന്നു

നടന്‍ പ്രഭാസിന്റെ പേരിനൊപ്പം എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുള്ള പേരാണ് അനുഷ്‌ക ഷെട്ടിയോട്. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തനിക്ക് പ്രണയം തോന്നിയിട്ടുള്ളത് പ്രഭാസിനോട് അല്ല മറ്റൊരാളോടാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുഷ്‌ക ഷെട്ടി.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനുമായിട്ടുള്ള രാഹുല്‍ ദ്രാവിഡിനോട് തനിക്ക് പ്രണയം തോന്നിയിരുന്നു എന്നാണ് അനുഷ്‌ക പറയുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ഒരാരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അനുഷ്‌ക ഇക്കാര്യം പറഞ്ഞത്.

രാഹുല്‍ ദ്രാവിഡ് ആണ് എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ക്രിക്കറ്റര്‍. ക്രഷ് എന്ന രീതിയിലായിരുന്നു ആദ്യം. ഒരു പ്രത്യേക ഘട്ടത്തില്‍ അത് പ്രണയമായി മാറി എന്നാണ് അനുഷ്‌ക പറയുന്നത്. അനുഷ്‌കയുടെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടു നിന്ന അനുഷ്‌ക പുതിയ ചിത്രങ്ങളുമായി വമ്പന്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണ് അനുഷ്‌ക. യുവി ക്രിയേഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുഷ്‌കയാണ്.

അന്‍വിത റവാലി ഷെട്ടി എന്ന ഷെഫ് ആയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അനുഷ്‌ക എത്തുന്നത്. നവീന്‍ പോളി ഷെട്ടിയാണ് ചിത്രത്തിലെ നായകന്‍. 2020-ല്‍ മാധവന്‍ നായകനായെത്തിയ നിശ്ശബ്ദം ആണ് അനുഷ്‌കയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Latest Stories

IPL 2024: ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെ ധോണിയുടേതുമായി താരതമ്യം ചെയ്ത് എബിഡി

പ്ലസ് ടു പാസായ ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ അക്കൗണ്ടിലെത്തും; സര്‍ക്കാര്‍ ആനുകൂല്യം ഉപരിപഠനത്തിനായി

അമ്മേ.. ഞാന്‍ പ്ലസ്ടു ഫെയില്‍ അല്ല, പാസ്..; ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ടുമായി മീനാക്ഷി

ജയിലില്‍ നിന്നും മുന്‍ പ്രധാനമന്ത്രിയുടെ ഭീഷണി; ഇടപെട്ട് ഇസ്ലാമാബാദ് കോടതി; ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷറയെ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്

IPL 2024: കടമ്പകൾ ഏറെ, ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ ഇനി ഇതൊക്കെ സംഭവിക്കണം; മുംബൈ ഉൾപ്പെടെ കനിയണം

ടി20 ലോകകപ്പ് 2024: പരിചയസമ്പത്തും പ്രതിഭയും നിറഞ്ഞ ടീമുമായി ശ്രീലങ്ക, സൂപ്പര്‍ താരം മടങ്ങിയെത്തി

IPL 2024: മിസ്റ്റർ കൺസിസ്റ്റന്റ് അവനാണ്, എന്തൊരു പ്രകടനമാണ് ആ താരം ഈ സീസണിൽ നടത്തുന്നത്; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ഇന്ത്യ കൂട്ടായ്മ രാജ്യത്ത് വലിയ മുന്നേറ്റം കാഴ്ച്ചവെയ്ക്കുന്നു; ബിജെപി വിരുദ്ധ വികാരം ദൃശ്യം; ഹിന്ദി മേഖലയില്‍ ഇടത് മുന്നേറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വാര്‍ത്ത'; ആവേശം നിറച്ച് ഹര്‍ഷ ഭോഗ്ലെ

തന്ത്രം രാജതന്ത്രം, ധോണിയുടെ ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ചുള്ള നിർണായക അഭിപ്രായവുമായി സ്റ്റീഫൻ ഫ്ലെമിംഗ്; വിരമിക്കൽ സംബന്ധിച്ച് നിർണായക സൂചന