പിരിയാന്‍ തീരുമാനിച്ചത് ഞങ്ങള്‍ ഒന്നിച്ച് : പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി അനുഷ്‌ക

നടി അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍, തന്റെ ജീവിതത്തില്‍ ഇതുവരെ ഒരു പ്രണയം മാത്രമെ സംഭവിച്ചിട്ടുള്ളൂവെന്ന് അനുഷ്‌ക ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

‘എനിക്ക് മുമ്പ് ഏറ്റവും മനോഹരമായ ബന്ധം ഉണ്ടായിരുന്നു. 2008-ലൊക്കെയായിരുന്നു ആ പ്രണയം. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയില്ല. കാരണം അത് വളരെ വ്യക്തിപരമായ കാര്യമാണ്.

ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അവന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുമായിരുന്നു. പിരിയാമെന്നത് ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി തുടരുന്നു. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്ന ദിവസം അത് തുറന്ന് പറയും’ എന്നാണ് അനുഷ്‌ക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

മുമ്പൊരിക്കല്‍ പ്രഭാസിനെ പറ്റി അനുഷ്‌ക ഷെട്ടിയുടെ അമ്മ പ്രഫുല്ല ഷെട്ടിയും സംസാരിച്ചിരുന്നു. അനുഷ്‌കയ്ക്ക് പ്രഭാസിനെ പോലൊരു ഭര്‍ത്താവിനെ കിട്ടാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് അമ്മ പറഞ്ഞത്. ‘അവര്‍ രണ്ട് പേരും താരങ്ങളാണ്. ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അനുഷ്‌കയ്ക്ക് പ്രഭാസിനെ പോലെ ഒരു മിസ്റ്റര്‍ പെര്‍ഫെക്ടിനെ ലഭിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ അവര്‍ സുഹൃത്തുക്കള്‍ മാത്രമാണ്. അതിനാല്‍ അവരുടെ വിവാഹത്തെ പറ്റി ?ഗോസിപ്പുകള്‍ പ്രചരിപ്പിക്കാതിരിക്കുക,’ അനുഷ്‌ക ഷെട്ടിയുടെ അമ്മ പറഞ്ഞതിങ്ങനെ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ