ആളുകൾ ഫെമിനിസം എന്താണെന്ന് പഠിക്കാൻ 'അനിമൽ' കാരണമായി: അനുരാഗ് കശ്യപ്

‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രൺബിർ കപൂർ നായകനായെത്തിയ ‘അനിമൽ’ സ്ത്രീവിരുദ്ധതകൊണ്ട് നിരവധി വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതേസമയം പന്ത്രണ്ട് ദിവസങ്ങൾ കൊണ്ട് 750 കോടി രൂപയാണ് അനിമൽ ബോക്സ്ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്.

അനിമൽ എന്ന സിനിമയെ കുറിച്ച് സംവിധായകൻ അനുരാഗ് കശ്യപ് നടത്തിയ പരാമർശം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഒരാള്‍ക്കും മറ്റൊരു വ്യക്തിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ഇങ്ങനെ സിനിമ ചെയ്യരുത്, അല്ലെങ്കില്‍ ഇങ്ങനെയാണ് സിനിമ ചെയ്യേണ്ടത് എന്ന് തീരുമാനിക്കേണ്ടത് സംവിധായകനാണെന്നുമാണ് അനുരാഗ് കശ്യപ് തുറന്നു പറഞ്ഞത്.

അതിനുശേഷം നിരവധി പേരാണ് അനുരാഗ് കശ്യപിനെ ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ട് വന്നത്. അക്രമത്തെയും സ്ത്രീ വിരുദ്ധതയെയും എന്തിനാണ് പിന്തുണക്കുന്നത് എന്നാണ് അനുരാഗ് കശ്യപിനോട് എല്ലാവരും ചോദിക്കുന്നത്.

തുടർന്ന് വിശദീകരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. അനിമൽ എന്ന സിനിമകൊണ്ട് ഫെമിനിസത്തെ പറ്റിയും സ്ത്രീ വിരുദ്ധതയെ പറ്റിയും ഒരുപാട് ആളുകൾ പഠിക്കുന്നു എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

“ഒരാളെക്കൊണ്ടും ബലമായി ഒന്നും ചെയ്യിക്കാന്‍ സാധിക്കുകയില്ല. ഒരുപാട് പേര്‍ ഈ സിനിമ കണ്ടു. ഫെമിനിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സിനിമ കാരണമായി. സ്ത്രീവിരുദ്ധത എന്താണെന്നും ആളുകള്‍ മനസ്സിലാക്കുന്നു. ‘അനിമലി’നെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് എന്താണ് ഫെമിനിസമെന്ന് ഒരുപാടാളുകള്‍ പഠിക്കുന്നു. നമ്മളെ ഒരാള്‍ പ്രകോപിപ്പിക്കുമ്പോള്‍ ഭയക്കുന്നതെന്തിന്? ആളുകളെ പ്രകോപിക്കുന്ന സിനിമകളുണ്ടാക്കാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്” എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.

ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Latest Stories

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ