സല്‍മാനോട് സിനിമയ്ക്കായി നെഞ്ചിലെ രോമം വടിക്കരുതെന്ന് പറഞ്ഞുപോയി; അതോടെ ആ ചിത്രത്തില്‍ നിന്ന് പുറത്ത്: അനുരാഗ് കശ്യപ്

സല്‍മാന്‍ ഖാന്‍ സിനിമ തേരേ നാം 2003-ലാണ് റിലീസ് ചെയ്തത്. 10 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ ഗംഭീര വിജയമാണ് നേടിയത്.. റൊമാന്റിക് ട്രാജഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്തത് സതീഷ് കൗഷിക് ആയിരുന്നു.

ഈ സിനിമയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്, സത്യത്തില്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നു ‘തേരേ നാം’. എന്നാല്‍, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെ അനുരാഗ് ് ചിത്രത്തില്‍നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് സംവിധാനം സതീഷ് കൗഷിക് ഏറ്റെടുക്കുകയും ചെയ്തു.

എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല ഇപ്പോഴിതാ രണ്ടു പതിറ്റാണ്ടിന് ശേഷം അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്.

താന്‍ സിനിമയില്‍നിന്ന് പിന്‍മാറിയതല്ലെന്നും തന്നെ പുറത്താക്കിയതാണെന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്. സല്‍മാന്‍ ഖാനോട് നെഞ്ചിലെ രോമം വടിക്കരുതെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് തന്നെ ചിത്രത്തില്‍നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.

സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന രാധേ എന്ന കഥാപാത്രം ഉത്തര്‍പ്രദേശിലെ ഒരു റൗഡിയാണ്. അവിടെ ജീവിക്കുന്നവര്‍ നെഞ്ചിലെ രോമം വടിക്കുകയില്ല. ആവശ്യം മുന്നോട്ട് വച്ചപ്പോള്‍ എന്നെ മാറ്റി മറ്റൊരു സംവിധായകനെ വച്ചു. അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു. 2010-ല്‍ റിലീസ് ചെയ്ത ‘ദബാംഗി’ന്റെ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ സഹോദരന്‍ അഭിനവ് കശ്യപാണ്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി