ട്രോളുകളും വിമര്‍ശനങ്ങളും വിഷമിപ്പിച്ചു, അതിനാല്‍ പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും വിട്ടു നിന്നു: അനുപമ പരമേശ്വരന്‍

“പ്രേമം” സിനിമയിലെ മേരി എന്ന കഥാപാത്രമായാണ് നടി അനുപമ പരമേശ്വരന്‍ സിനിമാരംഗത്തേക്ക് എത്തിയത്. എന്നാല്‍ പ്രേമത്തിന് ശേഷം വിമര്‍ശനങ്ങളും ട്രോളുകളും വന്നതോടെയാണ് മലയാളത്തില്‍ സജീവമാകാതെ താന്‍ തെലുങ്ക് സിനിമകള്‍ ചെയ്തത് എന്നാണ് അനുപമ പറയുന്നത്.

“മണിയറയിലെ അശോകന്‍” ആണ് അനുപമയുടെ ഏറ്റവും പുതിയ മലയാള ചിത്രം. ജാഡ, അഹങ്കാരി എന്നീ ട്രോളുകള്‍ വിഷമിപ്പിച്ചതിനാലാണ് മലയാളത്തില്‍ നിന്നും മാറി നിന്നതെന്നും അനുപമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അനുപമയുടെ വാക്കുകള്‍:

പ്രേമത്തിന്റെ റിലീസിന് ശേഷം വിമര്‍ശനങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നു. എനിക്ക് ജാഡയാണ് അഹങ്കാരിയാണ് എന്നും വിളിച്ചു. സിനിമയുടെ പ്രൊമോഷനുകള്‍ക്കിടെ കിട്ടിയ അവസരങ്ങള്‍ ഉപയോഗിക്കാനായി ചില ആളുകള്‍ എന്നോട് പറഞ്ഞു. അതിനാല്‍ ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്‍കി. അഭിമുഖങ്ങള്‍ കൊണ്ട് മടുത്തിരുന്നു.

തൃശൂര്‍ നിന്നുള്ള ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നതിനാല്‍ അവര്‍ പറഞ്ഞത് പോലെ ഞാന്‍ അനുസരിച്ചു. സിനിമ റിലീസ് ചെയ്തപ്പോള്‍, അതില്‍ ഞാന്‍ കുറച്ച് ഭാഗത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ആളുകള്‍ എന്നെ ട്രോളാന്‍ തുടങ്ങി. എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഞാന്‍ സിനിമയുടെ പബ്ലിസിറ്റി ഉപയോഗിച്ചെന്ന് അവര്‍ക്ക് തോന്നി. ട്രോളുകള്‍ എന്നെ വിഷമിപ്പിച്ചു. അതിനാല്‍ മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നെ തേടിയെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങി.

അപ്പോഴാണ് ഒരു നെഗറ്റീവ് റോളിനായി തെലുങ്കിലെ ഒരു വലിയ പ്രൊഡക്ഷന്‍ ഹൗസ് എന്നെ സമീപിച്ചത്. എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് ചിലര്‍ പറഞ്ഞതിനാല്‍ അത് ഞാന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ഒരു പുതിയ ഭാഷ പഠിച്ച് തെലുങ്കിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു. അതിന് ശേഷം രണ്ട് തെലുങ്ക് ചിത്രങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് തമിഴ് സിനിമ ലഭിച്ചു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്