സ്റ്റാര്‍ മാജിക്കിനെ വിമര്‍ശിച്ച് പോസ്റ്റിട്ട യുവാവിന് സ്വകാര്യ ഭീഷണി മെസ്സേജ് ; സ്റ്റാര്‍ മാജിക് താരം അനുമോള്‍ക്ക് എതിരെ തെളിവുമായി യുവാവ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അനുമോള്‍. മാത്രമല്ല. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലെ സ്ഥിര സാന്നിദ്ധ്യം കൂടിയാണ് അനുമോള്‍. ഇപ്പോഴിതാ അനുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ ശ്രദ്ധേയനായ യുവാവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് സ്റ്റാര്‍ മാജിക് എന്ന പരിപാടിയാണ്. സന്തോഷ് പണ്ഡിറ്റ് വന്നപ്പോഴുണ്ടായ സംഭവങ്ങളോടെയായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്.

സ്റ്റാര്‍ മാജികിന് നെഗറ്റീവ് കമന്റിട്ട യുവാവാണ് അനുമോള്‍ തന്നോട്് സ്വകാര്യ ചാറ്റിലൂടെ പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റിനു മറുപടി കൊടുത്ത ശേഷം ഇന്‍സ്റ്റാഗ്രാം ചാറ്റില്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവാവ് പറയുന്നത്. സ്റ്റാര്‍ മാജിക് എന്ന പരിപാടി ഇഷ്ടടമല്ലെങ്കില്‍ നെഗറ്റീവ് കമന്റ് പറയാന്‍ പാടില്ല. അഥവാ നെഗറ്റീവ് കമന്റ് പറയണമെങ്കില്‍ ചുരുങ്ങിയത് ഒരു ഓസ്‌കാര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെടുകയോ ചുരുങ്ങിയത് ഒരു ഭരത് അവാര്‍ഡ് എങ്കിലും കിട്ടിയാല്‍ മാത്രമേ ഇതിന് എതിര്‍ അഭിപ്രായം പറയാന്‍ പാടുള്ളൂ. നീ വെറുപ്പിക്കലാണ്, നിനക്ക് ഒരു ജോലി ഉണ്ടോ, നിന്റെ അക്കൗണ്ട് പൂട്ടിക്കും, എന്നെല്ലാം പറഞ്ഞുവെന്നാണ് യുവാവിന്റെ വാക്കുകള്‍.

മാത്രമല്ല, ചാറ്റിന്റെ തുടക്കത്തില്‍ തന്നെ നീ ഭയങ്കര വെറുപ്പിക്കലാണ് എന്നായിരുന്നു ആദ്യപ്രതികരണം. അപ്പോള്‍ സംശയം തോന്നിയ യുവാവ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ ആരായാലും അത് നടിയെ ബാധിക്കുമെന്ന് പറഞ്ഞപ്പോഴും താന്‍ അനു തന്നെയാണ് സംസാരിക്കുന്നതെന്നാണ് മറുപടിയായി പറഞ്ഞത്. ഒരു കമന്റിന്റെ പേരില്‍ തന്നോട് ഇങ്ങനെയൊക്കെ പെരുമാറണമെങ്കില്‍ എത്രത്തോളം ചീപ്പ് പേര്‍സണാലിറ്റിയാണ് അനുവിന്റേത് എന്ന് മനസിലാക്കണമെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.

മാത്രമല്ല, ഈ ചാറ്റ് സ്‌ക്രീന്‍ റെക്കോഡ് ചെയ്ത് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോഴും അത് മൈന്‍ഡ് ആക്കാതെ തന്നെ ബ്ലോക്ക് ചെയ്ത് പോകുകയായിരുന്നുവെന്നും യുവാവ് പറയുന്നു. താന്‍ ഇട്ട കമന്റിന് വന്ന് ഇത്രയും മറുപടി പറയണമെങ്കില്‍ ഇത് ഹാക്ക് ചെയ്തതല്ലാ എന്നും യുവാവ് പറയുന്നുണ്ട്.

Latest Stories

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ