ഫെയ്‌സ്ബുക്ക് ലൈവിനിടെ വിമര്‍ശനവുമായി വന്ന വ്യക്തിക്ക് അനുമോളുടെ ചുട്ട മറുപടി

ഫെയ്‌സ്ബുക്ക് ലൈവിനിടെ സിനിമയില്‍ അഭിനയിക്കുന്നത് മോശമെന്ന് വിമര്‍ശിച്ചയാള്‍ക്ക് ചുട്ടമറുപടിയുമായി നടി അനുമോള്‍. “നിലാവറിയാതെ” എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായാണ് അനുമോള്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തിയത്.

എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അത് മോശം കാര്യമാണെന്ന രീതിയാലയിരുന്നു ഒരാളുടെ കമന്റ്. അതിനോട് ശക്തമായി തന്നെ നടി പ്രതികരിക്കുകയും ചെയ്തു. “ചേട്ടാ എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. പിന്നെ, സിനിമാ അഭിനയം എന്നുള്ളത് ഒരു മോശം തൊഴിലല്ല. ഒരു പക്ഷേ മറ്റു ജോലികളെക്കാള്‍ ബുദ്ധിമുട്ടേറിയ ഒരു ജോലിയാണിത്. രാത്രിയും പകലും, കാട്ടിലും മലയുലും മറ്റും ഒത്തിരി അദ്ധ്വാനത്തോടെ ചെയ്യുന്ന തൊഴിലാണിതതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള ജോലിയല്ലേ ചെയ്യേണ്ടതെന്നും എനിക്ക് ഈ ജോലിയാണ് ഇഷ്ടം എന്നുമാണ് അനുമോള്‍ വിമര്‍ശകന് മറുപടി നല്കിയത്.

ഇതിന് ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനാണെങ്കില്‍ പിന്നെ ലൈവില്‍ വരുന്നത് എന്തിനാണെന്നായി വിമര്‍ശകന്‍. ഫേസ്ബുക്ക് ലൈവില്‍ വരുന്നത് എന്റെ സ്വാതന്ത്രമാണെന്നും, അത് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കേട്ടാമതിയെന്നും, ചേട്ടന് ഇഷ്ടമില്ലെങ്കില്‍ കാണേണ്ടെന്നുമായിരുന്നു അതിന് അനുമോള്‍ നല്‍കിയ മറുപടി. സിനിമ കാണുകയും ചെയ്യും, എന്നാല്‍ അതില്‍ അഭിനയിക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ലെന്നും അനുമോള്‍ പറഞ്ഞു.

https://www.facebook.com/AnumolOnline/videos/1389332147843756/

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു