'സാറേ സാറേ സാമ്പാറേ' മാറി ഇപ്പോള്‍ 'നാരങ്ങ മിഠായി' ആയിട്ടുണ്ട്, 'കേശു' പൊട്ടിച്ചിരിപ്പിച്ചു: അനു സിത്താര

നാദിര്‍ഷ-ദിലീപ് കോമ്പോയില്‍ എത്തിയ ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേശു ഒരുപാട് ചിരിപ്പിച്ചു എന്നാണ് ചിത്രത്തിന്റെ പ്രീ റിലീസിന് ശേഷം അനു സിത്താര മാധ്യമങ്ങളോട് പറയുന്നത്. സമാധാനത്തോടെ ചിരിച്ച് കാണാന്‍ കഴിയുന്ന സിനിമയാണ് കേശുവെന്നും നടി പറയുന്നു.

എനിക്ക് എപ്പോഴും ചിരിച്ച് സമാധാനത്തോടെ സിനിമ കാണാനാണ് ഇഷ്ടം. അത്തരമൊരു സിനിമയാണ് കേശു ഈ വീടിന്റെ നാഥന്‍. ഒരുപാട് ചിരിച്ചു. വീട്ടിലിരിക്കുമ്പോഴും ദിലീപേട്ടന്റെ സിനിമകള്‍ കാണാന്‍ എനിക്ക് ഇഷ്ടമാണ്. വെട്ടം, പറക്കും തളിക, തിളക്കം.. അതൊക്കെ പോലെ നമുക്ക് സമാധാനമായിട്ട് ചിരിച്ച് ഇരുന്ന് കാണാന്‍ പറ്റുന്ന സിനിമയാണിത്.

കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട് കഥാപാത്രങ്ങളെ പോലെ മറ്റൊരു വ്യത്യസ്ത വേഷം. ദിലീപേട്ടന്‍ ആയിട്ടല്ല, വേറെ ഒരാളായാണ് തോന്നുന്നത്. വയറൊക്കെ ചാടി, ഇത് എങ്ങനെ ചെയ്തതെന്ന് സിനിമ കാണുമ്പോള്‍ സംശയം തോന്നും. ഉര്‍വശി ചേച്ചി ഭയങ്കര രസായിട്ടുണ്ട് എന്നും അനു സിത്താര പറഞ്ഞു.

ചിത്രത്തില്‍ ദിലീപ് ആലപിച്ച ഗാനത്തെ പ്രശംസിച്ചും താരം സംസാരിച്ചു. ദിലീപേട്ടന്‍ പാടിയ ‘നാരങ്ങ മിഠായി’ കുട്ടികള്‍ക്കിടയില്‍ ട്രെന്‍ഡ് ആയിട്ടുണ്ട്. ‘സാറേ സാറേ സാമ്പാറേ’ മാറി ഇപ്പോള്‍ ‘നാരങ്ങ മിഠായി’ ആയിട്ടുണ്ട് എന്നാണ് അവതാരകയുടെ ചോദ്യത്തിന് അനു മറുപടിയായി പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ