എനിക്കത് അവതരിപ്പിക്കാന്‍ കുറച്ച് പ്രയാസമായിരുന്നു: അനു സിത്താര

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കുന്ന മാമാങ്കത്തില്‍ നടി അനു സിതാര ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു അനു സിത്താരയ്ക്ക്. ചിത്രത്തിലെ ഇമോഷണലായ ഒരു രംഗം അവതരിപ്പിക്കാന്‍ താന്‍ അല്‍പ്പം പ്രയാസപ്പെട്ടു എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

“കുറച്ചേയുള്ളുവെങ്കിലും ഇമോഷണലായി ചെയ്യാന്‍ കുറച്ചുണ്ടായിരുന്നു. പഴയകാലത്ത് ചാവേറായി പോകുന്ന അളുടെ ഭാര്യമാരുടെ അവസ്ഥ എന്തായിരിക്കുമെന്നതാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കരുടെ ഭാര്യാ വേഷമാണ്. ചാവേറായി ഭര്‍ത്താക്കന്മാര്‍ പോകുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പാടില്ല. ഉള്ളിലെ വേദന പുറമേ കാട്ടാതെ പിടിച്ച് നില്‍ക്കണം. പൊതുവെ വളരെപ്പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലുള്ളയാളാണ് ഞാന്‍. സത്യത്തില്‍ എനിക്കത് അവതരിപ്പിക്കാന്‍ കുറച്ച് പ്രയാസമായിരുന്നു.” കൗമുദിയുമായുള്ള അഭിമുഖത്തില്‍ അനു സിത്താര പറഞ്ഞു.

എം.പത്മകുമാര്‍ ഒരുക്കിയ മാമാങ്കം 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. ആദ്യ ദിനം തന്നെ ചിത്രം 23 കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്ത ചിത്രം നാലാം ദിനം 60 കോടി നേട്ടത്തിലെത്തിയിരുന്നു. ഡിസംബര്‍ 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ