യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്ന് ചോദിച്ചവരുണ്ട്, ബന്ധുക്കള്‍ പോലും വിമര്‍ശിച്ചു: അനു കെ. അനിയന്‍

കരിക്ക് സീരിസിലെ ജോര്‍ജ് എന്ന അനു കെ. അനിയന്‍ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. ജോലി രാജിവെച്ചാണ് അനു കരിക്ക് സീരിസിലേക്ക് എത്തുന്നത്. ഇങ്ങനെ പണിയില്ലാതെ നടക്കണോ, യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്നൊക്കെ തന്നോട് ചോദിച്ചവരുണ്ട് എന്ന് നടന്‍ പറയുന്നു.

ബന്ധുക്കളുടെ അടുത്ത് നിന്നു പോലും വലിയ വിമര്‍ശനമായിരുന്നു. പിന്നീട് അങ്ങനെ ചോദിച്ചവരുടെയൊക്കെ ചിന്താഗതി തങ്ങള്‍ക്ക് മാറ്റാന്‍ പറ്റിയെന്നും അനു കെ. അനിയന്‍ പറയുന്നു. അന്ന് വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ പരിപാടി നന്നാവുന്നുണ്ട്, അടുത്ത വീഡിയോ എന്നാണ് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയെന്നും അനു ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരു ഉള്‍നാടന്‍ ഗ്രമത്തില്‍ ജനിച്ചു വളര്‍ന്ന തനിക്ക് കലോത്സവങ്ങളോട് താത്പര്യമായിരുന്നു. തന്നെ മ്യൂസിക്കും നാടകവും പഠിപ്പിക്കാന്‍ അമ്മ മുന്നോട്ടിറങ്ങി. അന്ന് ഇവനെ കൊണ്ട് ഇതൊക്കെ നടക്കുമോ എന്ന തരത്തില്‍ അത്ഭുതത്തോടെയാണ് പലരും നോക്കിയിരുന്നത്.

കരിക്കിലേക്ക് വന്നപ്പോള്‍ ജോലി രാജി വെച്ചു. നിന്റെ ഇഷ്ടം അതാണെന്ന് നിനക്ക് ബോദ്ധ്യമുണ്ടല്ലോ, അപ്പോള്‍ പിന്നെ അതിനകത്ത് കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല എന്നാണ് അന്ന് അമ്മ പറഞ്ഞത്. തന്റെ വരുമാനം ആവശ്യമുള്ള അന്നത്തെ ഘട്ടത്തില്‍ മറ്റൊരു രക്ഷിതാവും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നും അനു കൂട്ടിച്ചേര്‍ത്തു.

Latest Stories

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; അതിശക്തമായ കാറ്റിനും മഴയക്കും സാധ്യത

'ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക, കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം'; പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ അതിനൊപ്പം അടിയുറച്ചു പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വി ഡിയ്‌ക്കൊപ്പം നിന്ന് കെ സി വേണുഗോപാല്‍

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

'ഒന്നും ഒളിക്കരുത്' തമിഴ്‌നാട്ടിലെ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ; ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും

കൊച്ചിക്കാരൻ മുഖ്യമന്ത്രി ആകുമ്പോൾ  പശ്ചിമകൊച്ചിയുടെ പ്രതീക്ഷകൾ

ആഭ്യന്തരം ചെന്നിത്തലയ്ക്ക്?; അനുനയ നീക്കത്തിന് രണ്ടാം വട്ടവും രമേശ് ചെന്നിത്തലയെ കണ്ടു വി ഡി സതീശന്‍; ആഭ്യന്തരം നല്‍കിയാല്‍ ധനകാരം കയ്യില്‍ വെയ്ക്കും

'മുസ്ലിം ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്, ലീഗിന്റേത് ഉറച്ച മതേതര നിലപാട്: വി. ഡി. സതീശൻ