അങ്ങനെ അവര്‍ പറഞ്ഞു പരത്തുമെന്ന് ഞാന്‍ കരുതിയില്ല ; ചെയ്തതെല്ലാം അമ്പിളിയ്ക്ക് വേണ്ടി മാത്രം; വേദനിപ്പിക്കുന്ന രഹസ്യം വെളിപ്പെടുത്തി അനു ജോസഫ്

അമ്പിളി ആദിത്യന്‍ വിഷയത്തില്‍ അമ്പിളിയ്ക്ക് മാനസിക പിന്തുണ നല്‍കിയ നടിയാണ് അനു ജോസഫ്. നടിയുടെ പ്രശ്നം അറിഞ്ഞപ്പോള്‍ തന്നെ അവരെ ഫോണില്‍ ബന്ധപ്പെടുകയും, അമ്പിളിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അനു ജോസഫ് പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ തന്റെ വാക്കുകളെ റേറ്റിംഗ് കൂട്ടാനുള്ള മാര്‍ഗ്ഗമെന്ന് വ്യാഖ്യാനിച്ചത് വളരെ വേദനിപ്പിച്ചെന്നാണ് ഇപ്പോള്‍ നടി അനു പറയുന്നത്.

“അമ്പിളിയെയും കുടുംബത്തെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്. അമ്പിളിയുടെ അച്ഛനുമായിട്ടെല്ലാം നല്ല ബന്ധമുണ്ട്. ഈ പ്രശ്നം കേട്ട് അറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. അപ്പോള്‍ തന്നെ ഞാന്‍ അവളെ വിളിച്ചു. ഞാന്‍ മറ്റൊരു ഷൂട്ട് കഴിഞ്ഞ് വരുന്ന സമയമായിരുന്നു. ഒന്ന് നേരില്‍ കാണാം എന്ന് കരുതി കയറിയതാണ് അവളുടെ വീട്ടില്‍. സംസാരിച്ചപ്പോള്‍, നിനക്ക് ഇക്കാര്യങ്ങള്‍ ഞങ്ങളുടെ ചാനലിനോട് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഓകെ പറഞ്ഞു. അപ്പോള്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു.

അതിന് ശേഷം പേഴ്സണലായി അവളെ വിളിയ്ക്കുകയും കാര്യങ്ങളൊക്കെ അറിയുകയും ചെയ്തട്ടുണ്ട്. പക്ഷെ അതൊന്നും ഷൂട്ട് ചെയ്യുകയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതിന് കാരണം, അമ്പിളിയുടെ ജീവിതം വച്ച് ഞാന്‍ ചാനല്‍ റേറ്റിങ് കൂട്ടുകയാണ് എന്ന തരത്തില്‍ ചിലര്‍ സംസാരിച്ചു. അതുകൊണ്ടാണ് ആ വിഷയത്തില്‍ അത്രയധികം പിന്നീട് ഇടപെടാതിരുന്നത് എന്നും ഒരു ഓണലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനു ജോസഫ് വ്യക്തമാക്കി.

Latest Stories

ദേവസ്വം സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം വിവാദമായി; കെ ബി പ്രദീപിന്റെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

വിവാഹിതനെന്ന് മറച്ചുവെച്ച് ബന്ധം: യുവാവിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു

വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബു അന്തരിച്ചു

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി