പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നു, അപ്പനും അമ്മയും അനിയത്തിയും ജോലിക്ക് പോയാണ് കുടുംബം നോക്കിയത്: ആന്റണി വര്‍ഗീസ്

തനിക്ക് വരുമാനമില്ലാത്ത കാലത്ത് ചിലവിന് തന്നത് അപ്പനും അനിയത്തിയുമാണെന്ന് നടന്‍ ആന്റണി വര്‍ഗീസ്. സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ചാണ് ആന്റണി ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സെമിനാരിയില്‍ ചേര്‍ന്ന താന്‍ പിന്നീട് തിരിച്ചു വന്നതായും ജോലിക്ക് പോകാതെ തെണ്ടിത്തിരിഞ്ഞ് നടന്നിരുന്നു എന്നൊക്കെയാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

പത്താം ക്ലാസ് കഴിഞ്ഞ ശേഷം ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നിരുന്നു. ഒമ്പത് മാസക്കാലം നിന്നു. മൈസൂരായിരുന്നു സെമിനാരി. എന്നാല്‍ തുടരാന്‍ സാധിച്ചില്ല. ഒമ്പത് മാസം കഴിഞ്ഞ് ഞാന്‍ തിരികെ വീട്ടില്‍ വന്നു. പിന്നെ പ്ലസ് വണ്ണിന് ചേര്‍ന്ന് പഠിച്ചു. ഫ്രീഡം നഷ്ടപ്പെട്ടതുപോലെ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ തോന്നി. എല്ലാ ദിവസവും ഒരുപോലെ.

കൃത്യനിഷ്ടയും ചിട്ടയുമാണ് അവിടെ എല്ലാ കാര്യത്തിലും. അപ്പന്റെ വരുമാനത്തിലായിരുന്നു ചെറുപ്പകാലത്ത് മുഴുവന്‍ ജീവിച്ചിരുന്നത്. ആരോഗ്യപരമായി വയ്യാത്തതുകൊണ്ട് അപ്പന്‍ ഇപ്പോള്‍ ഓട്ടോ ഓടിക്കാന്‍ പോകാറില്ല. ഞാനായിട്ട് അവരുടെ ഫ്രീഡത്തില്‍ കൈ കടത്താറില്ല. അതുകൊണ്ടാണ് അപ്പന്‍ ഓട്ടോ ഓടിച്ചിരുന്നപ്പോഴൊന്നും നിര്‍ത്താന്‍ പറയാതിരുന്നത്.

പിന്നീട് അമ്മ കുറച്ച് കാലം ജോലിക്ക് പോയി. അമ്മ നിര്‍ത്തിയപ്പോള്‍ പെങ്ങള്‍ ജോലിക്ക് പോയി തുടങ്ങി. ആ സമയത്ത് പെങ്ങളും അപ്പനും കൂടിയാണ് കുടുംബം നോക്കിയിരുന്നത്. ഞാന്‍ ആ സമയത്ത് തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരുന്നു. എനിക്ക് അനിയത്തിയാണുള്ളത്. അവള്‍ കുറച്ചുകാലം എനിക്ക് ചിലവിന് തന്നിട്ടുണ്ട്.

ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ട് അപ്പനും അമ്മയും ഞാനുമായി വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിട്ടൊക്കെയുണ്ട്. സിനിമയിലേക്ക് എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എങ്ങനെ എത്തുമെന്ന് അറിയില്ലായിരുന്നു. സുഹൃത്തുക്കള്‍ വഴി എത്താമെന്നാണ് കരുതിയിരുന്നത്. പക്ഷെ എന്റെ പ്ലാന്‍ ഒന്നുമല്ല നടന്നത് എന്നാണ് ആന്റണി വര്‍ഗീസ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ