കഥാപാത്രത്തിന്റെ വിശ്വസനീയത പോകും ; ആ കാരണം പറഞ്ഞ് എന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; തുറന്നുപറഞ്ഞ് അനൂപ് മേനോന്‍

കിംഗ് ഫിഷ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് അനൂപ് മേനോന്‍. ഇപ്പോഴിതാ അദ്ദേഹം കൗമുദി ടി വിയിലെ താര പകിട്ട് എന്ന പരിപാടിയില്‍ പങ്കുവെച്ച ഒരു അനുഭവം ശ്രദ്ധ നേടുകയാണ്. സീരിയലില്‍ നിന്നു വന്നു എന്ന കാരണം കൊണ്ട് പലരേയും സിനിമയില്‍ നിന്ന് ഒഴിവാക്കാറുണ്ട് എന്നും, തന്നെ ആ കാരണം പറഞ്ഞു ഒട്ടേറെ ചിത്രങ്ങളില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട് എന്നും അനൂപ് മേനോന്‍ പറയുന്നു.

സീരിയല്‍ എന്നു പറയുന്നത് സിനിമയ്ക്ക് ഒരു ആന്റി ഡോട്ടായിട്ട് വര്‍ക്ക് ചെയ്യുന്ന കാര്യമാണ് ആ കാരണം കൊണ്ട് പലപ്പോഴും പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ട് എന്നും ഇതില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല എന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു.

സീരിയലിലെ കാരക്ടര്‍ അവിടെ നില്‍ക്കുമ്പോള്‍ തിയേറ്ററില്‍ കാണുന്ന സമയത്ത് ഇത് നമ്മുടെ മറ്റേ ഇന്ന സീരിയലിലെ മറ്റേ പയ്യനല്ലേ എന്ന് പറയുന്നിടത്ത് ഈ കാരക്ടറിനെ കട്ടാവും എന്നും അനൂപ് വിശദീകരിക്കുന്നു. അപ്പോള്‍ സിനിമയിലെ കഥാപാത്രത്തിന്റെ വിശ്വസനീയത പോകും എന്ന ധാരണ മൊത്തത്തിലുണ്ട് എന്നും അനൂപ് മേനോന്‍ പറയുന്നു. അങ്ങനെ തിരക്കഥ എന്ന സിനിമക്ക് മുന്‍പ് രണ്ട് വര്‍ഷം താന്‍ ഒരു സീരിയലിലും അഭിനയിച്ചില്ല എന്നും അനൂപ് മേനോന്‍ വെളിപ്പെടുത്തി.

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ