എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

മലയാളത്തിൽ നായികയായി ഒരു കാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ആനി. വിവാഹശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്നില്ലെങ്കിലും കുക്കറി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയമാണ് താരം.

ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ച് സംസാരിക്കുകയാണ് ആനി. പതിമൂന്നാം വയസ്സിൽ അമ്മയെ നഷ്ടമായ തനിക്ക് അമ്മായില്ലാത്തതിന്റെ ദുഃഖം അധികം അനുഭവിക്കേണ്ടി വരാത്തതിന് കാരണം ഭർത്താവിന്റെ അമ്മയുള്ളതുകൊണ്ടാണെന്നും ആനി പറയുന്നു.

“എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്. ശരിക്കും അമ്മയുടെ കൂടെ ജീവിതത്തില്‍ നല്ല നിമിഷങ്ങളൊന്നും അധികം ഉണ്ടായിട്ടില്ല. അമ്മയെ ഒന്ന് കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതൊരുപാട് മിസ് ചെയ്തിട്ടുണ്ട്. അതിനി ചെയ്യണം എന്നുണ്ടെങ്കില്‍ കൂടിയും എനിക്ക് സാധിക്കില്ലെന്ന് അറിയാം.

പക്ഷേ അമ്മയെ ഓര്‍ക്കാതെ ഒരു ദിവസം പോലും എന്റെ ജീവിത്തില്‍ ഇല്ല. എല്ലാ കുഞ്ഞുങ്ങള്‍ക്കും അമ്മ കൂടെ ഉണ്ടാകണം എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്. നമ്മുടെ അവസാന ശ്വാസം വരെയും അമ്മ കൂടെയുണ്ടാകണം. എന്റെ ജീവിതത്തില്‍ അത് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്.

എന്റെ ജീവിതത്തില്‍ മാത്രമല്ല, അമ്മയില്ലാത്ത എല്ലാവരും അനുഭവിച്ചിട്ടുള്ളത് അങ്ങനെ തന്നെ ആയിരിക്കും. എന്റെ അമ്മയോട് ഒരുപാട് ഒരുപാട് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അത് ഒരിക്കലും സാധിച്ചിട്ടില്ല. ഞാന്‍ ഇന്ന് ഏതുസ്ഥാനത്താണോ എത്തിയത്, അതിലേക്ക് എത്താണമെന്ന് എന്റെ അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അമ്മയുടെ ആഗ്രഹം സാധിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും, ഞാന്‍ അത് നേടിയത് കാണാന്‍ അമ്മയില്ലല്ലോ എന്ന സങ്കടവും ഉണ്ടെന്നും ആനി പറയുന്നു.

സ്വന്തം അമ്മ ഇല്ലാഞ്ഞതിന്റെ ദുഃഖം ഞാന്‍ അധികം അറിയാത്തതിന് കാരണം ഏട്ടന്റെ അമ്മയെ കിട്ടിയത് കൊണ്ടാണെന്നും നടി സൂചിപ്പിച്ചു. എനിക്കെന്റെ അമ്മ എങ്ങനെയാണ് അതുപോലെ തന്നെ ആയിരുന്നു ഏട്ടന്റെ അമ്മയും. എന്റെ മൂന്നുപിള്ളേരുടെ പ്രസവം അടക്കം എല്ലാം നോക്കി ചെയ്തത് ഏട്ടന്റെ അമ്മയാണ്.

എന്റെ അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ എനിക്ക് ചെയ്തു തരും അതെല്ലാം ഏട്ടന്റെ അമ്മ എനിക്ക് ചെയ്തു തന്നു. എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയാണ്. പക്ഷെ അമ്മയും എന്നെ വിട്ടുപോയി. അമ്മ എന്ന വാക്ക് ഏതൊരു വ്യക്തി പറഞ്ഞാലും എന്റെ ഹൃദയമിടിക്കും. അമ്മയില്ല എന്നൊരു വേദന ഒരു കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്നാണ് എനിക്ക് പറയാനുള്ളത്.

അമ്മ എന്ന രണ്ടക്ഷരം വളരെ വലിപ്പം ഏറിയതാണ്. ഞാന്‍ അത് ഒരുപാട് അറിഞ്ഞ ആളാണ്. അച്ഛനും അമ്മയും ഒരു കുഞ്ഞിന് തുല്യ പ്രാധാന്യമാണ്. എനിക്ക് അമ്മയില്ല എന്ന നിലയില്‍ എന്നെയോ ചേച്ചിയോ മാറ്റി നിര്‍ത്തിയല്ല അച്ഛന്‍ വളര്‍ത്തിയത്. ഫുള്‍ ഫ്രീഡം തന്നിരുന്നു. എല്ലാത്തിനും കൂടെ അപ്പ നിന്നെങ്കിലും അമ്മയുടെ വിടവ് നികത്താന്‍ ആകാത്തതാണ്.

മകള്‍ക്ക് ഒരു വിഷയം ഉണ്ടായാല്‍ അത് ആദ്യമേ പോയി സംസാരിക്കുന്നത് അമ്മയോടാണ്. നമ്മുടെ ജീവിതത്തിലെ ആദ്യ സുഹൃത്തെന്ന് പറയുന്നതും അമ്മയാണ്. നമ്മുടെ തെറ്റ് തിരുത്താനോ, അല്ലെങ്കില്‍ ശാസിക്കാനോ ഒക്കെ അധികാരം അമ്മയ്ക്കാണ്.” എന്നാണ് ഒരഭിമുഖത്തിൽ ആനി പറഞ്ഞത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ