ആദ്യമായി അപ്പയ്‌ക്കൊപ്പം ജോലി ചെയ്യുമ്പോള്‍..കീപ്പിംഗ് ഇറ്റ് പ്രൊഫഷണല്‍: അന്ന ബെന്‍

തന്റെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പത്തിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് അന്ന ബെന്‍. ലൊക്കേഷനില്‍ ഇരിക്കുന്ന ബെന്നിയുടെ താടിയില്‍ പിടിക്കുന്ന അന്നയുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

‘കീപ്പിംഗ് ഇറ്റ് പ്രൊഫഷണല്‍’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്. ആദ്യമായിട്ടാണ് അപ്പയ്ക്കൊപ്പം ജോലി ചെയ്യുന്നതെന്നും ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്.

ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജെക്‌സണ്‍ ആന്റണി സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ബെന്നി പി.നായരമ്പലമാണ്. 5 സെന്റും സെലീനയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അന്നയും മാത്യു തോമസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോള്‍, ബെന്നി പി.നായരമ്പലം, സുധി കോപ്പ, സിബി തോമസ്, പോളി വത്സന്‍, അരുണ്‍ പാവുമ്പ, രാജേഷ് പറവൂര്‍, രശ്മി അനില്‍, ശ്രീലത നമ്പൂതിരി, ഹരീഷ് പെങ്ങന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്ന മറ്റു താരങ്ങള്‍.

e4 എന്റര്‍ടെയ്ന്‍മെന്‍സിന്റെയും എ.പി ഇന്റര്‍നാഷണലിന്റെയും ബാനറില്‍ മുകേഷ് ആര്‍ മേത്ത , സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്