ഞാന്‍ ഇപ്പോഴും അച്ഛന് മെസേജ് അയക്കുന്നുണ്ട്.. ആ നമ്പര്‍ ആരോ ഉപയോഗിക്കുന്നുണ്ട്: ആന്‍ അഗസ്റ്റിന്‍

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി ആന്‍ അഗസ്റ്റിന്‍. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ താരം അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ്. 2013ല്‍ അഗസ്റ്റിന്‍ മരിക്കുന്നത്. എന്നാല്‍ താനിപ്പോഴും അച്ഛന് മെസേജ് അയക്കാറുണ്ടെന്ന് പറയുകയാണ് ആന്‍.

”ഞാന്‍ ഇപ്പോഴും അച്ഛന് മെസേജ് അയക്കുന്നുണ്ട്. ആ നമ്പര്‍ ആരോ ഉപയോഗിക്കുന്നുണ്ട്. എനിക്കറിയില്ല. എനിക്കൊരിക്കലും അതില്‍ നിന്ന് മെസേജ് ഒന്നും വന്നിട്ടില്ല. പക്ഷെ മെസേജ് അയക്കാറുണ്ട്. സിനിമയുടെ ഷൂട്ടിന്റെ സമയത്ത് മെസേജ് അയച്ചിരുന്നു” എന്നാണ് ആന്‍ അഗസ്റ്റിന്‍ പറയുന്നത്.

അച്ഛന്‍ വളരെ നല്ല സുഹൃത്ത് ആയിരുന്നു. തനി കോഴിക്കോട്ടുകാരനായിരുന്നു അച്ഛന്‍. നമുക്കൊന്നും ഇല്ലെങ്കിലും മറ്റുള്ളവരെ സഹായിക്കണം എന്ന് കരുതുന്ന ആളാണ്. അച്ഛന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ഒരാള്‍ കാണാന്‍ വന്നു. താനപ്പോള്‍ ആശുപത്രിയില്‍ ഉണ്ട്.

ഒരു മാസത്തോളം അച്ഛന്‍ ആശുപത്രിയില്‍ കിടന്നിട്ടുണ്ടായിരുന്നു. അച്ഛന്‍ മരിച്ച സമയത്ത് ഇതേ ആള്‍ എന്റെയടുത്ത് വന്ന് സംസാരിച്ചു. അച്ഛന്‍ ഒരു ജോലി ശരിയാക്കി തന്നിരുന്നു, അദ്ദേഹം മരിച്ച അന്നാണ് ജോയിന്‍ ചെയ്യേണ്ടിയിരുന്നതെന്ന് പറഞ്ഞു.

അത്രയും വയ്യാണ്ടിരിക്കുന്ന സമയത്ത് പോലും അച്ഛന് കഴിയുന്നത് എന്താണോ അത് ചെയ്തിട്ടുണ്ടായിരുന്നു. താനെപ്പോഴും വിചാരിക്കും അതിന്റെയൊക്കെ ദൈവാനുഗ്രഹം എവിടെയെങ്കിലും തനിക്ക് ജീവിതത്തില്‍ ഉണ്ടെന്ന്. നല്ല സുഹൃത്തായിരുന്നു. എന്നും ആള്‍ക്കാര്‍ക്ക് കൂടെ കൂട്ടാന്‍ പറ്റുന്ന ആളായിരുന്നു എന്നാണ് ആന്‍ അഗസ്റ്റിന്‍ പറയുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്