'ഹേയ് സിരി പ്രഗ്നന്‍സി കിറ്റുകളെ എത്രത്തോളം വിശ്വസിക്കാം'; വണ്ടര്‍ വുമണ്‍, പ്രഖ്യാപിച്ച് അഞ്ജലി മേനോന്‍

പ്രെഗ്നന്‍സി ടെസ്റ്റ് പൊസിറ്റീവായ ചിത്രം പങ്കുവച്ച് മലയാളത്തിലെ നായികമാര്‍ രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിന്റെ സത്യാവസ്ഥ പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. ‘വണ്ടര്‍ വുമണ്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരങ്ങള്‍ ഈ പോസ്റ്റ് പങ്കുവച്ചത്.

അഞ്ജലി മേനോന്റെ വാക്കുകള്‍:

ഞാനിപ്പോള്‍ വന്നിരിക്കുന്നത് ഒരു സന്തോഷവാര്‍ത്ത പറയുവാന്‍ വേണ്ടിയാണ്. എന്തായാലും അത് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വാര്‍ത്തയല്ല. അതിനെ കുറിച്ച് ഈ സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങളുടെ താരങ്ങളില്‍ നിന്നും കേട്ടു കാണും. അതെ ഞങ്ങളുടെ പുതിയ സിനിമയെ കുറിച്ച് പറയാനാണ് എത്തിയിരിക്കുന്നത്. ഗര്‍ഭധാരണത്തെ കുറിച്ച് കൂടുതലൊന്നും ഞാന്‍ പറയുന്നില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരങ്ങളില്‍ നിന്ന് അത്തരത്തിലുള്ള പോസ്റ്റുകള്‍ നിരവധി വന്നിരുന്നല്ലോ. ഇത്തരം വാര്‍ത്തകളോട് പ്രിയ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു അത്. പ്രമോകള്‍ പുറത്തു വന്നപ്പോള്‍ ഉയര്‍ന്നു വന്ന പ്രതികരണങ്ങളും സ്‌നേഹവും ഞങ്ങളെ ശരിക്കും ഞെട്ടിച്ചു.

ഞങ്ങളോട് കാണിച്ച ആവേശകരമായ പ്രതികരണങ്ങള്‍ക്കും സ്‌നേഹത്തിനും മനസുനിറഞ്ഞ നന്ദി. പുതിയ ചിത്രം റിലീസിന് തയാറെടുക്കുന്നു എന്ന് സന്തോഷപൂര്‍വം അറിയിക്കുകയാണ്. വണ്ടര്‍ വുമണ്‍ എന്നാണ് ചിത്രത്തിന്റെ പേര്. മികച്ച അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഒത്തു ചേര്‍ന്നുള്ള വളരെ രസകരമായ യാത്രയായിരുന്നു ഈ സിനിമ.

നിര്‍മ്മാതാക്കളായ ആര്‍എസ്വിപി സിനിമാസും ഫ്‌ളയിങ് യൂണികോണ്‍ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് വണ്ടര്‍ വുമണ്‍ നിങ്ങളിലേക്ക് എത്തിക്കുന്നത്. സോണി ലിവിലൂടെ ഒടിടി റിലീസായാണ് ചിത്രമെത്തുന്നത്. നദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയ വണ്ടര്‍ വുമണ്‍സ് ആണ് ചിത്രത്തിലെ താരങ്ങള്‍.

വളരെ കഴിവുള്ള ഒരുനിര സപ്പോര്‍ട്ടിംഗ് താരങ്ങളുമുണ്ട്. ഈ സിനിമ ഇംഗ്ലിഷിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ക്കെല്ലാം ഒരുപോലെ കാണാന്‍ വേണ്ടിയാണ് ചിത്രം ഇംഗ്ലീഷില്‍ എത്തിക്കുന്നത്.

ചിത്രത്തെ കുറിച്ചും ഉള്ളടക്കത്തെ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായം അറിയാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്‌ക്രീനില്‍ ഇതുവരെ കാണാത്തതും എന്നാല്‍ ഉറപ്പായും അഡ്രസ് ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് വണ്ടര്‍ വുമണില്‍ ഞങ്ങള്‍ പറയുന്നത്. നിങ്ങളുടെ പ്രതികരണത്തിനായി ഞങ്ങള്‍ ഓരോരുത്തരും കാത്തിരിക്കുകയാണ്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു