മികച്ച അഭിനേതാക്കളേക്കാള്‍ എനിക്ക് താത്പര്യം അങ്ങനെയുള്ളവരെ; തുറന്നുപറഞ്ഞ് അഞ്ജലി മേനോന്‍

തനിക്ക് മികച്ച അഭിനേതാക്കളേക്കാള്‍ ഉപരി മികച്ച വ്യക്തികളെയാണെന്ന് സംവിധായിക അഞ്ജലി മേനോന്‍. അത്തരം ആളുകള്‍ തന്റെ സിനിമകളിലെ കഥാപാത്രമാകാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല ക്യാമറയ്ക്ക് പിന്നിലും തന്നെ പ്രചോദിപ്പിക്കുന്നവരാകണം അവര്‍ എന്നും അഞ്ജലി പറഞ്ഞു. സോണി ലിവില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം ‘വണ്ടര്‍ വുമണി’ന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് അഞ്ജലി മേനോന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘മികച്ച അഭിനേതാക്കളേക്കാള്‍, മികച്ച വ്യക്തികള്‍ എന്റെ സിനിമകളില്‍ അഭിനയിക്കുന്നതാണ് ഇഷ്ടം. അഭിനേതാക്കളുടെ കഴിവ് വളരെ പ്രധാനമാണ്. പക്ഷെ ക്യാമറയ്ക്ക് പിന്നിലും അവര്‍ എന്നെ കുറച്ചൊന്ന് പ്രചോദിപ്പിക്കണം, അവര്‍ വ്യക്തമാക്കി.

പാര്‍വതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനോന്‍, സയനോര ഫിലിപ്പ്, നദിയ മൊയ്തു, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന വണ്ടര്‍ വുമണ്‍ നവംബര്‍ 18 നാണ് സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

ആര്‍എസ്‌വിപി മൂവീസ്, ഫ്‌ലൈയിംഗ് യൂണികോണ്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആറ് ഗര്‍ഭിണികള്‍ ഒരു സ്ഥലത്ത് എത്തുന്നതും, അവര്‍ക്കിടയിലെ സൗഹൃതവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട് .

Latest Stories

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍