'സിനിമയില്‍ സ്ത്രീകള്‍ ആണുങ്ങളുടെ താഴെയല്ല, അവര്‍ തുല്യരാണ്'; അനില്‍ രാധാകൃഷ്ണ മേനോന്‍

സിനിമയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ സ്ഥാനമാണുള്ളതെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍. അതു കൊണ്ട് തന്നെ ശമ്പളവും ഒരു പോലെ തന്നെ കൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം അഭിമുഖത്തോട് പറഞ്ഞു. തന്റെ സിനിമകളില്‍ വെറുതെ വന്നു പോകുന്നവരല്ല സ്ത്രീകഥാപാത്രങ്ങളെന്നുംഅവര്‍ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനങ്ങളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് അവരുടേതായ റോളുണ്ട്. ആദ്യ സിനിമ നോര്‍ത്ത് 24 കാതം. അതില്‍ മൂന്ന് സ്ത്രീകള്‍ വരുന്നുണ്ട്. സ്വാതി റെഡ്ഢിയുടെ നാരായണി. ആ കഥാപാത്രമാണ് മറ്റ് രണ്ട് പുരുഷ കഥാപാത്രങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നത്. രണ്ടാമത്തേത്, നെടുമുടി വേണുച്ചേട്ടന്റെ ഭാര്യയുടെ കഥാപാത്രം. ആ കഥാപാത്രം സിനിമയില്‍ ഒരിക്കലും വരുന്നില്ല. പക്ഷേ, സിനിമയുടെ അവസാനം വരെ ആ ടീച്ചര്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. മൂന്നാമത്തേത്, ജിപ്സി ഫാമിലി.

അതില്‍ രണ്ടുപേര്‍ക്കും പരസ്പരം ഭാഷ അറിയില്ല. പക്ഷേ, അതിലും ആ സ്ത്രീയാണ് വണ്ടിയോടിച്ച് മുന്നോട്ട് കൊണ്ട് പോകുന്നത്. രണ്ടാമത്തെ സിനിമയായ സപ്തമശ്രീ തസ്‌കരയില്‍ സനൂഷയുടെ കഥാപാത്രത്തിന് മറ്റ് ഏഴ് പേരുടെ കഥാപാത്രങ്ങളോട് കൂടെ നില്‍ക്കുന്നുണ്ട്. ലോര്‍ഡ് ലിവിങ്സ്റ്റണിലും ദിവാന്‍ജി മൂലയിലും സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.

എന്റെ സിനിമകളില്‍ സ്ത്രീകള്‍ വെറുതെ വന്ന് പോകുന്നവരല്ല. അവര്‍ക്ക് സിനിമയില്‍ പ്രാധാന്യമുണ്ട്.

പിന്നെ സിനിമയില്‍ സ്ത്രീകള്‍ ആണുങ്ങളുടെ താഴയാണെന്നൊന്നുമില്ല. അവര്‍ തുല്യരാണ്. അവര്‍ തുല്യരാകണം. അവര്‍ എല്ലായ്പ്പോഴും തുല്യരാണ്. ശമ്പളവും ഒരേ പോലെ കൊടുക്കണം എന്നതാണ് എന്റെ ആഗ്രഹം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ