എന്റെ പ്രായമാണോ എല്ലാവര്‍ക്കും പ്രശ്‌നം, പക്ഷേ അത് നിങ്ങള്‍ വിചാരിക്കും പോലെ അല്ല: അനീഷ് രവി

തന്റെ പ്രായവുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ രസകരമായ മറുപടി നല്‍കി അവതാരകനും സീരിയല്‍ നടനുമായ അനീഷ് രവി. തന്റെ പ്രായമാണ് എല്ലാവര്‍ക്കും പ്രശ്നമെന്നും ആളുകള്‍ കരുതുന്നതിനേക്കാള്‍ പ്രായം തനിക്കുണ്ടെന്നുമാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനീഷ് പറയുന്നത്.

നിലവില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം തന്റെ പ്രായമാണോയെന്നും വാക്സിന്‍ കിട്ടാത്തതല്ലേ എന്നും അനീഷ് ചോദിക്കുന്നു. വിക്കിപീഡിയയില്‍ നല്‍കിയിരിക്കുന്ന തന്റെ പ്രായം തെറ്റാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഏകദേശം 20 വര്‍ഷം നീണ്ടു നില്‍ക്കുന്ന കരിയറില്‍ മലയാളത്തിലും തമിഴിലുമായി മുപ്പതോളം സീരിയലുകളിലാണ് അനീഷ് അഭിനയിച്ചിരിക്കുന്നത്. ‘സ്നേഹ തീരം’ എന്ന സീരിയലിലൂടെ എത്തിയ അനീഷ് മോഹനം, സ്ത്രീ, മിന്നുകെട്ട്, ആലിപ്പഴം തുടങ്ങിയ സീരിയലുകളിലൂടെയും ‘കാര്യം നിസാരം’ എന്ന കോമഡി പരമ്പരയിലൂടെയുമാണ് തിളങ്ങിയത്. കൗമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ‘അളിയന്‍സി’ല്‍ അനീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ