ഒരുമിച്ചാണ് ഞങ്ങള്‍ക്ക് ക്യാഷ് വന്നതിന്റെ മെസ്സേജ് വന്നത്! ഉണ്ണി മുകുന്ദന്‍- ബാല വിവാദത്തില്‍ അനീഷ് രവി

ഷഫീക്കിന്റെ സന്തോഷത്തില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന ബാലയുടെ തുറന്നുപറച്ചില്‍ വിവാദമായിരുന്നു. എന്നാല്‍ അനുവാദമില്ലാതെയായാണ് ബാല ആ സംഭാഷണം പുറത്തുവിട്ടതെന്നായിരുന്നു സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ പ്രതികരിച്ചത്.

ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിന് തനിക്ക് കൃത്യമായ പ്രതിഫലം ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി ഷാന്‍ റഹ്‌മാന്‍ എത്തിയിരുന്നു. തനിക്കും കൃത്യമായ സമയത്ത് തന്നെ പ്രതിഫലം കിട്ടിയിരുന്നുവെന്ന് അനീഷ് രവി പറയുന്നു.

അനീഷ് രവിയുടെ വാക്കുകള്‍

പഴയതൊന്നും മറക്കാത്ത ,മനുഷ്യത്വമുള്ള ,നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങള്‍ ഒരുമിച്ചു ചിലവിടാന്‍ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് ഞാനിന്ന് ..!
സിനിമയുടെ ലൊക്കേഷനിലാണെങ്കിലും അത് കഴിഞ്ഞുള്ള പ്രെമോഷന്റെ സമയത്തുമൊക്കെ ഒപ്പമുള്ളവരെ ചേര്‍ത്ത് നിര്‍ത്താനുള്ള ആ മനസ്സ് അനുകരണീയം തന്നെയാണ്
പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്‌ക്കൊരു അവസരം തരികയും
സിനിമ അഭിനയിച്ചു മടങ്ങുമ്പോള്‍ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാന്‍ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂര്‍വ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു ..!
മടക്കയാത്രയില്‍ ഞാനും ഹരീഷ് ഏട്ടനും (ഹരീഷ് പേങ്ങന്‍ )പൊള്ളാച്ചി രാജു ചേട്ടനും ഒരേ കാറിലായിരുന്നു ഞങ്ങള്‍ മൂന്നുപേര്‍ക്കും ഏതാണ്ട് ഒരേ സമയത്തതാണ് cash വന്നതിന്റെ മെസ്സേജും വന്നത് …
പിന്നെന്താണ് …?
ഈ കേള്‍ക്കുന്നതെന്ന് ചോദിച്ചാല്‍ അറിയില്ല !
ഒന്ന് കൂടി ..!
തനിയ്ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോള്‍
ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദന്‍ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്‌സ്പീരിയന്‍സ് ആണ് എന്നാണ് …!
ചുരുങ്ങിയ നാള്‍ കൊണ്ട് താന്‍ സ്വപ്നം കണ്ട ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാന്‍ ഒരുവന് കഴിഞ്ഞു എങ്കില്‍ അത്
അശ്രാന്ത പരിശ്രമത്തിന്റെ ഫലം തന്നെയാണ്..!
അത് അത്ര പെട്ടെന്ന് ഒരാള്‍ക്കും മറച്ചു പിടിയ്ക്കാനാവില്ല
കാരണം നമ്മള്‍ ചെയ്യുന്ന നന്മ നമ്മെ തേടി വരും..!

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ