'രാജ്യം ഇത്രയും മോശമായ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ എന്താണ് പോസ്റ്റ് ചെയ്യേണ്ടത്?'; കോവിഡ് പോസിറ്റീവെന്ന് ആന്‍ഡ്രിയ

കോവിഡ് പോസിറ്റീവാണെന്ന വിവരം പങ്കുവച്ച് നടി ആന്‍ഡ്രിയ ജെര്‍മിയ. കഴിഞ്ഞയാഴ്ച നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവായതെന്നും ഇപ്പോള്‍ ഹോം ക്വാറന്റൈനില്‍ ആണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ കലുഷിതമായിരിക്കുകയാണ്, എല്ലാവരും അതീവ ജാഗ്രത കൈക്കൊള്ളണമെന്നും ആന്‍ഡ്രിയ കുറിപ്പില്‍ പറയുന്നു

“”കഴിഞ്ഞയാഴ്ച കോവിഡ് പോസിറ്റീവായി. എന്ന പരിചരിച്ച സുഹൃത്തുകള്‍ക്കും കുടുംബാഗംങ്ങള്‍ക്കും നന്ദി. ഇപ്പോഴും ക്വാറന്റൈനിലാണ്, സുഖം പ്രാപിച്ചു വരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുത്തു, നമ്മുടെ രാജ്യം ഇത്രയും മോശമായ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ എന്താണ് പോസ്റ്റ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.””

“”എല്ലായ്‌പ്പോഴും എന്നപോലെ, എന്ത് പറയണമെന്ന് അറിയാത്തതിനാല്‍, ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്ന് പാടുന്നു, എല്ലാം പറയുന്ന പ്രത്യാശ”” എന്നാണ് ആന്‍ഡ്രിയയുടെ കുറിപ്പ്. കീബോര്‍ഡ് ഇംഗ്ലീഷ് ഗാനം പാടുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

അതേസമയം, രാജ്യത്ത് കോവിഡ് ക്രമാതീതമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ഓക്‌സിജന്‍ ക്ഷാമവും വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,12,262 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. 3,980 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

Latest Stories

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര